തിരുവനന്തപുരം: ലൂർദ് മാതാവിൻറെ തിരുനാൾ ആഗോളസഭ രോഗീദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി തിരുവന്തപുരം അതിരൂപതയിൽ ഫെബ്രവരി 16ആം തീയതി ഞായറാഴ്ച കുടുംബശുശ്രൂഷയുടെ നേതൃത്വത്തിൽ രോഗികൾക്ക് വേണ്ടിയുള്ള പ്രത്യേക ദിവ്യബലിയും പ്രത്യേക പരിപാടികളും സംഘടിപ്പിക്കും.
രോഗി ദിനത്തിൻറെ ഭാഗമായി ഇടവക ദേവാലയങ്ങളിൽ ആർപ്പിക്കപ്പെടുന്ന ദിവ്യബലിയിലേക്ക് അവരെ എത്തിക്കാൻ വേണ്ട യാത്രാസൗകര്യവും ഒരുക്കുന്നതായിരിക്കും. അവർക്കായി കുമ്പസാരവും, രോഗിലേപനം ഉൾപ്പെടെയുള്ള കൂദാശകൾ അന്നേദിവസം പ്രത്യേകമായി ഒരുക്കുകയും ചെയ്യും. ദിവ്യബലിക്ക് ശേഷം രോഗി സംഗമവും വിവിധ കലാപരിപാടികളും, ഭക്ഷണവും ഇടവകതലത്തിൽ മതബോധന സമിതിയും യുവജനങ്ങളുമായി ചേർന്ന് സംഘടിപ്പിക്കുകയും ചെയ്യും. അതിരൂപത കുടുംബ ശുശ്രൂഷ രോഗീദിന പരിപാടികൾക്ക് നേതൃത്വം നൽകും