രാജ്യത്തെ വിവാദ പൗരത്വ നിയമഭേദഗതി നിയമം “എല്ലാ പൗരന്മാർക്കും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്” എന്ന് മുംബെ ആർച്ച് ബിഷപ്പും കാത്തലിക്ക് ബിഷപ്പസ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (CBCI) പ്രസിഡന്റുമായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്. പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങളും, രാജ്യവ്യാപകമായ പ്രതിഷേധ പ്രകടനങ്ങളും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു. “മതപരമായ രീതിയിൽ ജനങ്ങളെ ഭിന്നിക്കാൻ ഇതു കാരണമായേക്കും” എന്ന് ഗോവയിൽ നടന്ന CCBI യുടെ ചടങ്ങിലാണ് കർദ്ദിനാൾ പറഞ്ഞത്. ആയിരങ്ങളും പതിനായിരങ്ങളും ഇതിനെതിരെ പ്രതികരിക്കുകയും, പ്രകടനങ്ങൾ നടത്തുകയും ചെയ്തു. ഈ നിയമം രാജ്യത്തിൻറെ സമത്വത്തെ വളരെ ദോഷകരമായി ബാധിക്കും, ഇതിനകം അനേകർ ഈ പ്രതിഷേധത്തിൽ വളരെ ദാരുണമായി മർദ്ദിക്കപ്പെടുകയും, മരണപ്പെടുകയും ചെയ്തിട്ടുണ്ട്. “മതപരമായ രീതിയിൽ നമ്മുടെ ജനങ്ങളുടെ ധ്രുവീകരണത്തിന് ഇത് കാരണമായേക്കും, അത് രാജ്യത്തിന് തികച്ചും ദോഷകരമാണ്. നമ്മുടെ രാജ്യത്ത് എല്ലാവരോടും ഐക്യദാർഢ്യവും ആദരവും വളർത്തേണ്ടത് ഏവരുടെയും ഉത്തരവാദിത്തമാണ്” എന്ന് കർദ്ദിനാൾ ഗ്രേഷ്യസ് നിർദേശിച്ചു.