ഇറ്റലിയിലെ രൂപതകൾക്കായി വ്യാഴാഴ്ച പുറപ്പെടുവിച്ച വ്യവസ്ഥകൾ പ്രകാരം മെയ് 18 തിങ്കളാഴ്ച മുതൽ പൊതുജനങ്ങൾക്കയുള്ള ദിവ്യബലി നടത്തിതുടങ്ങും.
പള്ളികൾക്കും മറ്റ് ആരാധനാ ക്രമങ്ങൾക്കുമായുള്ള പുതുക്കിയ സർക്കാർ നിർദ്ദേശങ്ങളും നിലവിൽ വരും. പള്ളികൾ നിലവിലുള്ള ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം – ഒരു മീറ്റർ (മൂന്ന് അടി) ദൂരം ഉറപ്പാക്കണം – ഒപ്പം പങ്കെടുക്കുന്നവർ മസ്കുകൾ ധരിക്കണം. ആഘോഷങ്ങൾക്കുശേഷം പള്ളി വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും വേണം.
ദിവ്യകാരുണ്യ വിതരണത്തിനായി, പുരോഹിതർ മൂക്കും വായയും മൂടുന്ന മാസ്കുകളും കയ്യുറകളും ധരിക്കാനും സ്വീകരിക്കുന്നവരുടെ കൈകളുമായി സമ്പർക്കം ഒഴിവാക്കാനും ആവശ്യപ്പെടുന്നു.
കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് മാർച്ച് എട്ടിന് റോമാ രൂപത പൊതുജനങ്ങൾക്കുള്ള ദിവ്യബലി താൽക്കാലികമായി നിർത്തിവച്ചു,. വടക്കൻ ഇറ്റലിയിലെ മിലാൻ, വെനീസ് എന്നിവയുൾപ്പെടെ നിരവധി രൂപതകൾ പൊതു ആരാധനക്രമങ്ങൾ ഫെബ്രുവരി അവസാന വാരം മുതൽ നിർത്തിവച്ചിരുന്നു.
മാർച്ച് 9 മുതൽ പ്രാബല്യത്തിൽ വന്ന ഇറ്റാലിയൻ ഗവൺമെന്റിന്റെ ലോക്ക്ഡൗണ് ഉത്തരവ് ജ്ഞാനസ്നാനം, ശവസംസ്കാരം, വിവാഹങ്ങൾ എന്നിവയുൾപ്പെടെ എല്ലാ പൊതു മത ആഘോഷങ്ങളും നിരോധിച്ചിരിക്കുന്നു.
ശവസംസ്‌കാരം മെയ് 4 മുതൽ വീണ്ടും അനുവദിച്ചു. ജ്ഞാനസ്നാനവും വിവാഹവും ഇറ്റലിയിൽ മെയ് 18 മുതൽ പുനരാരംഭിക്കും.
എല്ലാ ആഘോഷങ്ങൾക്കും ശേഷം പള്ളി വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും വേണം. ആളുകളുടെ പൊക്കുവരവിനെ സഹായിക്കുന്നതിന് പള്ളിയുടെ വാതിലുകൾ മാസിന് മുമ്പും ശേഷവും തുറക്കണം, പ്രവേശന കവാടങ്ങളിൽ ഹാൻഡ് സാനിറ്റൈസർ ലഭ്യമായിരിക്കണം.