ഓഖിക്കും തളർത്താനാകാത്ത സാമുഹീകസ്‌നേഹം
രണ്ട് വർഷം മുമ്പ് ഒരു കൂട്ടം ചെറുപ്പക്കാരും, മുതിർന്നവരും ചേർന്നാണ് സെറാഫിൻ കൂട്ടായ്മ രൂപീകരിച്ചത്. പ്രാർത്ഥനാ ശുശ്രഷകൾക്ക് മാത്രമായി തുടങ്ങിയ ഈ കൂട്ടായ്മ ഇന്ന് പാവപ്പെട്ടവർക്കും, ആരോരുമില്ലാത്തവർക്കും, അവഗണിക്കപെട്ടവർക്കും ഒരു കൈത്താങ്ങായി മാറി. പലരും സ്വന്തം നട്ടങ്ങൾക്കും, വിജയത്തിനും, പണത്തിനും പുറകെ ഓടുമ്പോൾ തന്റെ അയൽക്കാരനെ കാണാൻ ഈ കൂട്ടായ്മക്ക് സാധിക്കുന്നു . തന്റെ അധ്വാനത്തിന്റെ ഒരു ഭാഗം പാവപെട്ടവന്റെ വിശപ്പടക്കാൻ മാറ്റിവയ്ക്കാൻ സെറാഫിൻ കൂട്ടായ്മയിലെ ഈ ചെറുപ്പക്കാർ തയ്യാറാകുന്നു. ഒന്നര വർഷമായി ഇവർ ചെയ്യുന്ന ഈ ത്യാഗം ഒരുപാടുപേരുടെ വിശപ്പ് അടക്കി എന്നതിൽ സംശയമില്ല. മുറിവേറ്റവർക്ക് മാത്രമേ മുറിവുണക്കാനും സാധിക്കു 2017 ലുണ്ടായ ഓഖി ദുരന്തം നേരിട്ടവരും, ദുരന്തത്തിൽ സ്വന്തം സഹോദരങ്ങളെ നഷ്ടപെട്ടവരും ഈ കൂട്ടായ്മയിൽ ഉണ്ട്. തങ്ങളുടെ വിയർപ്പിന്റെ ഒരു ഭാഗവും, സുമനസ്സുകളുടെ സഹായവും കൊണ്ടാണ് ഭക്ഷണ സാധനങ്ങൾ വഴിയോരത്തെ ആരോരുമില്ലാത്ത, മാനുഷ്യർക്ക് മാസത്തിലൊരിക്കൽ നൽകിവരുന്നത്.