“പൂർണ്ണമായും ലോക്ക് ആയി പോയി. നാലഞ്ചു ദിവസമായി ആഹാരത്തിനായുള്ള ഒന്നും വരുന്നില്ല, പാല് പോലും ലഭിക്കുന്നില്ല മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്നുവാങ്ങാൻ സമ്മതിക്കുന്നില്ല. ഭക്ഷണം സൗജന്യമായി നൽകണമെന്നല്ല വാങ്ങാനുള്ള അനുവാദം എങ്കിലും തന്നാൽ മതി” പറയുന്നത് തടവുപുള്ളികളല്ല പൂന്തുറ വാർഡ് കൗൺസിലർ പീറ്റർ സോളമൻ. ലോക്ഡൗണിനെത്തുടര്‍ന്ന് പൂന്തുറയിലെ സാധാരണ ജനങ്ങളനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂന്തുറയിൽ കോവിഡ് 19 രോഗ വ്യാപനം ഉണ്ടായതിനെത്തുടർന്ന് സാധാരണജനങ്ങൾക്ക് ആശുപത്രിയിൽ നിന്നും ചികിത്സ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പതിനാലാം തീയ്യതി ഡേറ്റ് നൽകിയിരുന്ന ഗർഭിണിയായ സ്ത്രീ തൈക്കാട് ഗവൺമെന്‍റ് ആശുപത്രിയിലെത്തിയപ്പോൾ പൂന്തുറയിൽ നിന്നാണ് എന്ന് പറഞ്ഞ തോടുകൂടി അഡ്മിറ്റ് ചെയ്യാൻ സാധിക്കില്ല എന്ന മറുപടിയാണ് ആദ്യം ലഭിച്ചത്.