പാർട് ടൈമായി വീഡിയോ എഡിറ്റിംഗ് പഠിപ്പിക്കുന്ന ഒരാഴ്ചത്തെ കമ്പ്യൂട്ടർ പരിശീലന പരിപാടിക്ക് സെന്റ്. സേവ്യേഴ്സ് കമ്പ്യൂട്ടർ സെന്ററിൽ തുടക്കമായി. വൈകുന്നേരങ്ങളിൽ നടക്കുന്ന ക്‌ളാസ് ജോലി ചെയ്യുന്നവരെയും പഠിക്കുന്ന യുവാക്കളെയും ഉദ്ദേശിച്ചാണ് സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം രൂപത മീഡിയ കമ്മീഷനാണ് പള്ളികൾക്കും മറ്റുമായി നവ മാധ്യമങ്ങളിൽ ഇടപെടുന്ന ചെറുപ്പക്കാർക്ക് വേണ്ടി പ്രധാനമായും ക്ലാസ് സംഘടിപ്പിക്കുന്നത്.