2020 മെയ് 24 -ന് ആരംഭിക്കുന്ന
പാരിസ്ഥിതിക കര്‍മ്മപദ്ധതികളുടെ കരടുരൂപം
a) പ്രബോധനത്തിന്‍റെ 5-Ɔο വാര്‍ഷികം ഫലപ്രദമായി ആഘോഷിക്കുന്നതിന്‍റെ തുടക്കമായി മെയ് 24, ഞായറാഴ്ച മദ്ധ്യാഹ്നം 12 മണിക്ക് ഭൂമിക്കും മാനവകുലത്തിനുവേണ്ടി പൊതുവായ പ്രാര്‍ത്ഥനചൊല്ലും.
b) വാര്‍ഷിക പരിപാടികള്‍ പ്രായോഗികമാക്കുവാനുള്ള മാര്‍ഗ്ഗരേഖകള്‍ ജൂണില്‍ ലഭ്യമാക്കും.
c) 1 സെപ്തംബര്‍ – 4 ഒക്ടോബര്‍ 2020
സൃഷ്ടിയുടെകാലം എന്ന പേരില്‍ “വെബ് സെമിനാറുകള്‍” സംഘടിപ്പിക്കും.
d) 15 ഒക്ടോബര്‍ 2020
ആഗോള വിദ്യാഭ്യാസ ഉടമ്പടിയുടെ പുനര്‍പരിശോധന.
e) 20-29 ജനുവരി 2021
പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടുന്ന ആഗോള സാമ്പത്തിക ചര്‍ച്ചാവേദി.
f) ആഗോള സാമ്പത്തിക കൂട്ടായ്മ, ഡോവോസ് – മൂന്നാമത് വട്ടമേശ സമ്മേളനം (വസന്തം 2021).
g) ലോക ജലദിന പരിപാടികള്‍ (22 മാര്‍ച്ച് 2021).
h) സമാപനപരിപാടിയും വാര്‍ഷികസമ്മേളനവും (20-22 മെയ് 2021).
യുവജനങ്ങളുടെ അങ്ങേയ്ക്കു സ്തുതി സംഗീതകൂട്ടായ്മ, പാരിസ്ഥിതിക അവാര്‍ഡുകള്‍ എന്നിവ അതില്‍ ശ്രദ്ധേയമായിരിക്കും.
i) വാര്‍ഷിക പരിപാടിയെ തുടര്‍ന്നുള്ള 7 വര്‍ഷങ്ങള്‍ നീളുന്ന കര്‍മ്മ പദ്ധതികള്‍ ദേശീയ പ്രാദേശിക സഭകള്‍ക്ക് ലഭ്യമാക്കും.