ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ കത്തോലിക്ക ദൈവാലയങ്ങളിൽ പ്രമുഖ സ്ഥാനമാണ് ഫ്രാൻസിലെ പാരീസിലുള്ള ഈ കത്തീഡ്രലിന്. ഏതാണ്ട് 200 വർഷം നീണ്ട പണികൾക്കുശേഷം 12ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ തുറന്ന ദൈവാലയം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിരിന്നു. ഫ്രഞ്ച് ഗോഥിക് നിർമ്മാണരീതിയിൽ പണികഴിപ്പിച്ചിരിക്കുന്ന ഈ ദൈവാലയത്തിന് 387 പടികളാണുള്ളത്. സതേൺ ഗോപുരത്തിലുള്ള ഇമ്മാനുവൽ ബെൽ എന്നറിയപ്പെടുന്ന 13 ടൺ ഭാരമുള്ള മണിയും ഈ ദൈവാലയത്തെ മറ്റ് ദൈവാലയങ്ങളിൽ നിന്ന് മാറ്റി നിർത്തുന്ന സവിശേഷതകളാണ്. യുദ്ധത്തെയും വിപ്ലവത്തെയും അതിജീവിച്ച് നൂറ്റാണ്ടുകൾ ഫ്രാൻസിന്റെ പ്രതീകമായി നിന്ന ആരാധനാലയം കൂടിയായിരിന്നു നോട്രെഡാം കത്തീഡ്രൽ.