കൊച്ചി – നിർബന്ധിത മതപരിവർത്തനം യാഥാർത്ഥ്യമാണെന്നും ഇത് സാമൂഹിക സമാധാനത്തിനും മതഐക്യത്തിനും അപകടമുണ്ടാക്കുന്നുവെന്നും സിറോ-മലബാർ സഭയുടെ സിനഡ്. ഇന്ത്യയിലെ സീറോ മലബാർ ബിഷപ്പുമാരുടെ പ്‌ളീനറി സമ്മേളനത്തിനു ശേഷം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ലൗ ജിഹാദിനെതിരെ മെത്രാൻ സമിതി ശക്തമായ നിലപാടെടുത്തത്.
മെത്രാൻമാർ ആശങ്ക പ്രകടിപ്പിക്കുകയും വിശ്വസികളെ ജാഗ്രത പാലിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം പ്രവർത്തനങ്ങൾ ഭരണകൂടത്തിന്റെ മതേതരതക്ക് ഗുരുതരമായ ഭീഷണിയായി കാണേണ്ടതുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
കൊച്ചിയ്ക്ക് സമീപമുള്ള കാക്കനാട് വച്ച് നടന്ന സീറോ മലബാർ ബിഷപ്പുമാരുടെ കൂടിക്കാഴ്ചയിലാണ് കിസ്ത്യൻ പെൺകുട്ടികൾ ഇസ്ലാം മതം സ്വീകരിച്ച് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന കേസുകളുടെ വർദ്ധനവ് സംബന്ധിച്ച് ശക്തമായ ഭാഷയിൽ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്്.
ആക്ടിവിസ്റ്റുകൾ, പ്രത്യേകിച്ച് വലതുപക്ഷ ദേശീയവാദികൾ പറയുന്നതനുസരിച്ച്, ‘ലവ് ജിഹാദ്’, ‘റോമിയോ ജിഹാദ്’ എന്നിവ മുസ്ലീം സംഘടനകൾ, ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെ, മറ്റു മതങ്ങളിലെ പെൺകുട്ടികളെ പ്രണയത്തിന്റെ പേരിൽ വശീകരിക്കുന്നതിനെയാണ്. .
അടുത്ത കാലത്തായി ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന 21 കേരള ഇന്ത്യക്കാരിൽ പകുതിയും ക്രിസ്ത്യാനികളാണെന്ന് പോലീസിനെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്. ഈ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് ‘ലവ് ജിഹാദ്’ സാങ്കൽപ്പികമല്ല എന്നാണെന്നും മെത്രാൻ സമിതി പറഞ്ഞു.
ക്രിസ്ത്യൻ പെൺകുട്ടികളെ പരിവർത്തനം ചെയ്യുന്ന സമ്പ്രദായത്തിന് ‘മതങ്ങൾ തമ്മിലുള്ള സൗഹൃദവുമായി യാതൊരു ബന്ധവുമില്ല’ എന്നും, ഈ വിഷയം മതപരമായതല്ല, ക്രമസമാധാന പ്രശ്‌നമായി കണക്കാക്കണമെന്ന്’ രേഖ കൂട്ടിച്ചേർക്കുന്നു.