ടെലിവിഷനിലൂടെയും ഫോണുകളിലൂടെയും ലോകത്തിന്റെ ശബ്ദത്തിൽ മുഴുകിയിരിക്കാതെ നിശബ്ദതയിലും ദൈവവുമായുള്ള സംഭാഷണത്തിൽ കൂടുതൽ സമയം ചെലവഴിക്കാൻ നോമ്പുകാലം ഉപയോഗിക്കണമെന്ന് ഫ്രാൻസിസ് പാപ്പ അഭ്യർത്ഥിച്ചു.
“ദൈവവചനത്തിന് ഇടം നൽകാനുള്ള ശരിയായ സമയമാണ് നോമ്പുകാലം. ടെലിവിഷൻ ഓഫാക്കി ബൈബിൾ തുറക്കേണ്ട സമയമാണിത്. നിങ്ങളുടെ സെൽഫോൺ വിച്ഛേദിച്ച് സുവിശേഷവുമായി കണക്ട് ചെയ്യാനുള്ള സമയമാണിത്, ” പോപ്പ് പറഞ്ഞു.
ഈ കാലം, ഗോസിപ്പുകൾ, കിംവദന്തികൾ, ഉപയോഗശൂന്യമായ സംസാരം എന്നിവ ഉപേക്ഷിക്കുന്നതിനുള്ള സമയം കൂടിയാണെന്നും, 40 ദിവസം മരുഭൂമിയിൽ ഉപവാസത്തിലും പ്രാർത്ഥനയിലും ചെലവഴിച്ച കർത്താവിന് സ്വയം സമർപ്പിക്കാൻ നാം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നോമ്പുകാലത്ത്, യേശു “മരുഭൂമിയിലേക്ക് നമ്മെ വിളിക്കുന്നു,” ഫ്രാൻസിസ് പാപ്പാ വിശദീകരിച്ചു. യേശു “പ്രധാനപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധിക്കാൻ നമ്മെ ക്ഷണിക്കുന്നു. തന്നെ പരീക്ഷിച്ച പിശാചിനോട് അവൻ മറുപടി പറഞ്ഞു: ‘മനുഷ്യൻ ജീവിക്കുന്നത് അപ്പത്താൽ മാത്രമല്ല, ദൈവത്തിന്റെ വായിൽനിന്നു വരുന്ന വാവാനങ്ങളാലുമാണ്.’ ”
“ഇന്ന് അപ്പത്തേക്കാൾ നമുക്ക് ദൈവവചനം ആവശ്യമാണ്, നാം ദൈവത്തോട് സംസാരിക്കണം: നാം പ്രാർത്ഥിക്കണം,” അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
ഫ്രാൻസിസ് മാർപാപ്പ നോമ്പിന്റെ “മരുഭൂമിയെ” കുറിച്ചും ആധുനിക ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മാറി നിശബ്ദതയോടെ സമയം ചെലവഴിക്കുന്നത് എത്രമാത്രം ഫലപ്രദമാണെന്നും പറഞ്ഞു.