തീരദേശത്തെ കുട്ടികളുടെ പഠനവുമായും നേട്ടങ്ങളുമായും ബന്ധപ്പെട്ട ഗവേഷണത്തിൽ കേരള യൂണിവേഴ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ വിഭാഗത്തിൽ റവ. ഫാ. തദേയുസിന് ഡോക്ടറേറ്റ് നേടി. “കേരളത്തിലെ തീരദേശ സ്‌കൂളുകളിലെ കുട്ടികളുടെ പഠനമേഖലയിലെ അഭിരുചിയിലും-നേട്ടങ്ങളിലും, സാമൂഹിക വിജ്ഞാനത്തിന്റെയും പഠനരീതികളുടെയും സ്വാധീനം” എന്നതായിരുന്നു ഗവേഷണത്തിന്റെ തലക്കെട്ട്.
കേരളത്തിലെ തീരപ്രദേശത്തെ തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ ജില്ലകളിലെ 410 കുട്ടികളിലാണ് പഠനം നടത്തിയത്. കുട്ടികളുടെ ബൗദ്ധിക കഴിവുകൾ തുല്യമാണെങ്കിലും പഠന അഭിരുചിയിൽ പെൻകുട്ടികൾ കൂടുതൽ മെച്ചപ്പെട്ടതാണെന്നും. കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെയും, ആലപ്പുഴ ജില്ലയിലെയും, കണ്ണൂർ ജില്ലയിലെയും കുട്ടികളുടെ ബൗദ്ധിക, അക്കാദമിക് അഭിരുചികളിലും കഴിവുകളിലും പ്രകടമായ വ്യത്യാസങ്ങളില്ലെന്നുമാണ് പ്രധാന കണ്ടെത്തൽ. പ്രഫ. ആശ. ജെ. വി. യുടെ കീഴിലാണ് അദ്ദേഹം തന്റെ ഗവേഷണം നടത്തിയത്.
തിരുവനന്തപുരത്തെ സെന്റ്. തോമസ് പൂന്തുറ സ്‌കൂളിലാണ് സാമ്പിൾ സർവെ നടത്തിയത്.