പൂന്തുറ
കഴിഞ്ഞ 5 ദിവസങ്ങളിൽ 600 സാമ്പിളുകൾ പരിശോധിച്ചതിൽ 119 പേർ പോസിറ്റീവായി.
പുറത്തു നിന്ന് ആളുകൾ എത്തുന്നത് കർക്കശമായി തടയും. അതിർത്തികൾ അടച്ചിടും. കടൽ വഴി ആളുകൾ പൂന്തുറയിൽ എത്തുന്നത് തടയാൻ കോസ്റ്റൽ പോലീസിന് നിർദ്ദേശം നൽകി. പ്രദേശത്തെ ജനങ്ങൾക്ക് ആവശ്യമായ എല്ലാ സഹായവും നൽകും. കൂടുതൽ ആളുകൾക്ക് പരിശോധന നടത്തും.
പൂന്തുറയിലെ മൂന്ന് വാർഡുകളിൽ നാളെ മുതൽ മുതൽ ഓരോ കുടുംബത്തിനും അഞ്ച് കിലോ വീതം സൗജന്യ റേഷൻ നൽകും. ഇതിന് കലക്ടർക്ക് നിർദേശം നൽകി.
പള്ളിയിൽ നിന്നുൾപ്പെടെ ആളുകൾ വീട്ടിൽ ആയിരിക്കണം എന്ന നിർദ്ദേശം public address systems വഴി ശക്തമായി നൽകുന്നുണ്ട്.
കുടുംബയൂണിറ്റുകള്‍ വഴി പരമാവധി പേരെ ഫോണിൽ വിളിച്ചു ജാഗ്രതയോടെയിരിക്കാനും ആവശ്യപ്പെടുന്നുണ്ട്.
പൂന്തുറയിലെ മൂന്ന് വാര്‍ഡുകളില്‍ നാളെ മുതല്‍ മുതല്‍ ഓരോ കുടുംബത്തിനും അഞ്ച് കിലോ വീതം സൗജന്യ റേഷന്‍ നല്‍കാൻ മുഖ്യമന്ത്രിയുടെ നിർദേശം
വിഴിഞ്ഞം:
വിഴിഞ്ഞം സ്‌കൂളിൽ വിദേശത്തു നിന്നു എത്തുന്നവർക്കായി ക്വറന്റൈൻ സെന്റർ തുറക്കണമെന്നു അവശ്യപ്പെട്ടതനുസരിച്ചു നാളെ മുതൽ ക്വറന്റൈൻ സെൻറർ ആക്കി മാറ്റും.
വിഴിഞ്ഞം ഭാഗത്ത് മത്സ്യവിപണന വുമായി ബന്ധപ്പെട്ട യാത്രചെയ്യുന്ന നാൽപ്പതോളം പേരുടെ ലിസ്റ്റ് തയാറാക്കി അവർക്ക് ടെസ്റ്റ് നടത്തും.
പ്രാദേശികങ്ങളുമായി ചേർന്നു മറ്റുള്ളിടങ്ങളുമായി ബന്ധമുള്ളവരെ കണ്ടെത്തി ആരോഗ്യ വകുപ്പിനെ അറിയിക്കുന്നു. ഗവൺമെൻറ് നിർദ്ദേശമനുസരിച്ച് ആരും മത്സ്യബന്ധനത്തിനു പോകുന്നില്ല എന്ന് ഉറപ്പുവരുത്തുന്നു.
പുല്ലുവിള
പുല്ലുവിള സ്കൂൾ ആഴ്ചകളായി ക്വറന്റൈൻ സെൻറ് ആക്കി മാറ്റിയിരിക്കുകയാണ്.
കഠിനംകുളം ഗ്രാമപഞ്ചായത്ത് നാളെമുതൽ മുതൽ തുറ മുടക്കി ജനങ്ങളെ സുരക്ഷിതമാക്കാനുള്ള തീരുമാനം ഇടവകകളോട് ചേർന്ന് കൈക്കൊണ്ടിട്ടുണ്ട്.