കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെയും കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റേയും ആഹ്വാന പ്രകാരം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ടീച്ചേഴ്സ് ഗിൽഡ് പ്രവർത്തകർ ധർണ്ണ സംഘടിപ്പിച്ചു. നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ അധ്യാപക-മാനേജ്മെൻറ് പ്രതിനിധികളാണ് കോവിഡ് പ്രോട്ടോകോൾ പാലിച്ച് സമരത്തിൽ പങ്കെടുത്തത്.തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ്ണ തിരുവനന്തപുരം എംഎൽഎ വി. എസ് ശിവകുമാർ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര ലത്തീൻ രൂപത കോർപറേറ്റ് മാനേജർ റവ. ഫാ. ജോസഫ് അനിൽ മുഖ്യ പ്രഭാഷണം നടത്തി. തിരുവനന്തപുരം ലത്തീൻ അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ റവ. ഫാ. ഡൈസൻ യേശുദാസൻ, ടീച്ചേഴ്സ് ഗിൽഡ് അതിരൂപത പ്രസിഡന്റ് ശ്രീ. ഡി ആർ. ജോസ്, നെയ്യാറ്റിൻകര രൂപത സെക്രട്ടറി ശ്രീ. കോൺക്ലിൻ ജിമ്മി ജോൺ, അതിരൂപത ട്രഷറർ ശ്രീ. ബെന്നി തുടങ്ങിയവർ ധർണയിൽ പങ്കെടുത്തു.അദ്ധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, ഹയർ സെക്കണ്ടറി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക, ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുക, ബ്രോക്കൺ സർവീസ് പെൻഷൻ പരിഗണിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.