വിദേശത്തു നിന്ന് എത്തിയവർ :
മെയ് 23 ന് ഒമാനിൽ നിന്നും എത്തിയ നാവായിക്കുളം,വർക്കല സ്വദേശികൾ, മെയ് 17 ന് യു.എ.ഇ യിൽ നിന്നും എത്തിയ ആനയറ സ്വദേശി എന്നിവർക്കാണ് വിദേശത്തുനിന്നും എത്തിയവരിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ നാവായിക്കുളം സ്വദേശിയെ മെഡിക്കൽ കോളേജിലും വർക്കല സ്വദേശിയെ ആദ്യം ജനറൽ ഹോസ്പിറ്റലിലും തുടർന്ന് മെഡിക്കൽ കോളേജിലും ആനയറ സ്വദേശിയെ ഐ എം ജി ഹോസ്റ്റലിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ :
ഡൽഹിയിൽ നിന്നും മെയ് 17 ന് ട്രെയിനിൽ എത്തിയ കാട്ടാക്കട സ്വദേശിനി,
മുംബൈയിൽ നിന്നും ടെമ്പോ ട്രാവലറിൽ മെയ് 15ന് എത്തിയ
മടവൂർ സ്വദേശികളായ
രണ്ട് സ്ത്രീകൾ, ഒരു പുരുഷൻ,7 വയസുള്ള ആൺകുട്ടി,
മുംബൈയിൽ നിന്ന് കാറിൽ മെയ് 21 ന് എത്തിയ നെയ്യാറ്റിൻകര സ്വദേശികളായ ഒരു പുരുഷൻ, ഒരു പെൺകുട്ടി, നാഗർകോവിലിൽ നിന്നെത്തിയ പൊഴിയൂർ സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതിൽ കാട്ടാക്കട സ്വദേശിനിയെ ഹോം ക്വാറന്റൈനിലും തുടർന്ന് SATയിലും, നെയ്യാറ്റിൻകര സ്വദേശികളെ ഹോം ക്വാറന്റൈനിൽ നിന്നും ജനറൽ ഹോസ്പിറ്റലിലേക്കും തുടർന്ന് മെഡിക്കൽ കോളേജിലേക്കും, പൊഴിയൂർ സ്വദേശിയെ RCC യിലും തുടർന്ന് മെഡിക്കൽ കോളേജിലേക്കും , മുംബൈയിൽ നിന്നും എത്തിയവരെ SAT യിലും മെഡിക്കൽ കോളേജിലുമായി പ്രവേശിപ്പിച്ചു.
സമ്പർക്കം :
സമ്പർക്കത്തിലൂടെയാണ് വെഞ്ഞാറമൂട് സ്വദേശിയായ 40 വയസ്സുള്ള പുരുഷന് രോഗം പകർന്നിട്ടുള്ളത്.ഇയാളെ മെയ് 23നു ഹോസ്പിറ്റലിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഇയാളുടെ വിശദമായ റൂട്മാപ് ഉടൻ തന്നെ പ്രസിദ്ധീകരിക്കുന്നതാണ്.