കുടുംബ കൂട്ടായ്മകൾ നവീകരിച്ചു കൊണ്ട് കൂടുതൽ വചനാധിഷ്ഠിത പ്രവർത്തനങ്ങൾ നടത്തി ഈ വർഷം പ്രേഷിത വർഷമായി ആചരിക്കും. കഴിഞ്ഞ ഒക്ടോബറിൽ ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ച അസാധാരണ പ്രേഷിത മാസത്തിലെ പ്രവർത്തനങ്ങളുടെ ചുവടുപിടിച്ചാണ് അതിരൂപതാ പരിപാടികൾ സംഘടിപ്പിക്കുക.ഈ പ്രേഷിത വർഷത്തിൽ പ്രേഷിത പ്രവർത്തകരുടെ കൂടിവരവ്, അതിരൂപത തലത്തിൽ ബി സി സി സംഗമം, മിഷൻ കേന്ദ്രങ്ങളുടെ വളർച്ചക്കായുള്ള പ്രവർത്തനങ്ങൾ, ഇറ്റാനഗർ രുപതയുമായുള്ള മിഷൻ ബന്ധം, ലോഗോസ് മത്സരങ്ങളിലുള്ള പങ്കാളിത്തം തുടങ്ങിയ വിവിധ തലത്തിലുമുള്ള പ്രവർത്തനങ്ങൾ വിഭാവനം ചെയ്യുന്നുണ്ട്. അസാധാരണ മിഷൻ മാസാചരണത്തിന്റെ തുടർച്ചയായാണ് കെസിബിസി മിഷൻ വർഷം ആചരിക്കുവാൻ ഈ വർഷം കേരളത്തിലെ സഭ ആവശ്യപ്പെടുന്നത്.അതിരൂപതയിൽ നടന്ന ഫെറോന പ്രതിനിധികളുടെയും ശുശ്രുഷ ഡയറക്ടർമാരുടെയും യോഗത്തിലാണ് രൂപതാ തലത്തിലുള്ള പ്രവർത്തനങ്ങളുടെ കരടുരേഖ തയ്യാറാക്കുവാൻ ആരംഭിച്ചത്.