റോമിലെ പ്രശസ്തമായ ആഞ്ജലിക്കും യൂണിവേഴ്സിറ്റിയിൽ നിന്നാണ് ആണ് ദൈവശാസ്ത്രത്തിൽ ജിബു അച്ഛന് ഡോക്ടറേറ്റ് ലഭിച്ചത്. മർചെല്ലോ ബോർഡോണി, സെബാസ്റ്റ്യൻ കാപ്പൻ എന്നീ ലോകപ്രശസ്ത ദൈവശാസ്ത്രജ്ഞരുടെ ക്രിസ്തു വിഞ്ജനീയ പഠനങ്ങളിലെ രക്ഷ എന്നതായിരുന്നു വിഷയം. അവരുടെ രക്ഷയെക്കുറിച്ചുള്ള അഭിപ്രായങ്ങളിലെ സർവ്വത്രീകതയും മൗലികതയുമാണ് അദ്ദേഹം പഠന വിധേയമാക്കിയത്. ജനുവരി 19 – അം തീയതി രാവിലെ 10. മണിക്ക് (ഇന്ത്യൻ സമയം 1: 30ന്) കര്‍ശനമായ കോവിഡ് നിബന്ധനകളോടെ പ്രശസ്തമായ യൂണിവേഴ്സിറ്റി ഹാളിൽ വച്ച് തൻ്റെ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചത്. ബന്ധപ്പെട്ട ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകിയതോടെ ക്രിസ്തു വിജ്ഞാനീയത്തിൽ ഫാ. ജിബുവിന്‍റെ ഗവേഷണപഠനം പൂര്‍ത്തിയായി.