തിരുവനന്തപുരം ലത്തീന്‍ രൂപതയില്‍ മേയ് 9 മുതല്‍ പള്ളികള്‍ തുറക്കാന്‍ അനുവാദം നല്‍കിയെങ്കിലും, ഇടവകജനങ്ങളുടെയും, ഇടവകകൗണ്‍സിലിന്‍റെയും അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ട് തയ്യാറെടുപ്പുകള്‍ക്ക് ശേഷം, പള്ളികള്‍ തുറക്കുവാന്‍ കുടുതല്‍ സൗകര്യപ്രദമായ ദിവസം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇടവകവികാരിമാര്‍ക്ക് നല്‍കിക്കൊണ്ട് പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചു .
നേരത്തെ നല്‍കിയ അറിയിപ്പ് പ്രകാരം കര്‍ശനമായ ഒരുക്കങ്ങളും തയ്യാറെടുപ്പുകളുമാണ് പള്ളികള്‍ തുറക്കുമ്പോള്‍ ഇടവക വികാരിമാര്‍ക്കായി മുന്നോട്ട് വച്ചിരുന്നത്. പള്ളികളില്‍ തെര്‍മല്‍ സ്കാനര്‍, സാനിട്ടൈസര്‍ കൈകഴുകാനുള്ള സൗകര്യം, പ്രത്യേക കവാടങ്ങള്‍, പങ്കെടുത്തവരുടെ രജിസ്റ്റര്‍ എന്നിവ ഒരുക്കണമെന്നും ഇടവക പള്ളിയിലെ ആരാധന ഇടവക ജനങ്ങള്‍ക്ക് വേണ്ടി മാത്രമാണെന്നും നേരത്തെ നല്‍കിയ സര്‍ക്കുലര്‍ വ്യക്തമാക്കിയിരുന്നു.