ഈ വരുന്ന ഞായറാഴ്ച ജൂലൈ 26-ാം തീയതി ഉചിതമായ സമയത്ത് എല്ലാ കപ്പേളകളിലും ദേവാലയങ്ങളിലും തിരുമണിക്കൂർ ആരാധന നടത്തുവാൻ ആഹ്വാനം ചെയ്തു സൂസപാക്യം മെത്രാപ്പോലീത്താ.
തീരദേശത്തെ വർദ്ധിച്ചുവരുന്ന കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ദൈവകൃപയ്ക്കുവേണ്ടി തീക്ഷണമായി പ്രാര്‍ത്ഥിക്കുവാന്‍ തിരുമണിക്കൂർ ആരാധന നടത്തുവാൻ തിരുവനന്തപുരം അതിരൂപതയിലെ വിശ്വാസികള്‍ക്കയച്ച ഇടയലേഖനത്തില്‍ സൂസപാക്യം മെത്രാപ്പോലീത്താ ആഹ്വാനം ചെയ്തത്. “മഹാമാരി പടരുന്ന വേളയിൽ നാടിനു വേണ്ടിയും ലോകം മുഴുവന് വേണ്ടിയും ഉചിതമായ സമയത്ത് എല്ലാ ദേവാലയങ്ങളിലും കപ്പേള കളിലും ജനരഹിത തിരുമണിക്കൂർ ആരാധന നടത്തുകയും വിശ്വാസികൾ ഭവനങ്ങളിലായിരുന്നുകൊണ്ട് ദൈവകൃപയാചിച്ച് തീക്ഷ്ണമായി പ്രാർത്ഥിക്കേണ്ടതാണ്” അദ്ദേഹം പറഞ്ഞു. ദൈവാലയങ്ങളില്‍ ജനങ്ങളില്ലാതെ നടത്തുന്ന ദിവ്യകാരുണ്യാരാധനയില്‍ ഭവനങ്ങളിലായിരുന്ന്കൊണ്ട് വിശ്വാസികളും പങ്കുചേരും.