തിരുവനന്തപുരം അതിരൂപത നടത്തുന്ന ചരിത്ര ക്വിസ്സില്‍ പങ്കുചേർന്ന് നാനൂറോളം പേർ. കഴിഞ്ഞ മെയ് മാസം ഇരുപത്തി അഞ്ചാം തീയതിയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ മാധ്യമ ശുശ്രൂഷയുടെയും, ഹെറിറ്റേജ് കമ്മിഷൻ്റെയും കീഴിൽ ചരിത്ര ക്വിസ്സിന് തുടക്കം കുറിച്ചത്. തിരുവനന്തപുരം അതിരൂപതയും കേരള-ആഗോള സഭയുമായി ബന്ധപ്പെട്ട് ദിവസേന 5 ചോദ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ലഭ്യമാക്കിയത്.
ദിവസേന ലഭിക്കുന്ന ചോദ്യങ്ങള്‍ക്ക് നിശ്ചിതസമയത്തിനുള്ളില്‍ വാട്സാപ്പുവഴി ഉത്തരം നൽകുക എന്നതാണ് പങ്കെടുക്കുന്നവർക്കുള്ള ലക്ഷ്യം. ആദ്യ ദിവസങ്ങളിൽ തന്നെ നിരവധി പേര്‍ ആവേശത്തോടെ പങ്കെടുക്കുവാൻ തുടങ്ങിയതോടെ ആദ്യ വാട്സപ്പ് ഗ്രൂപ്പ് തികയാതെ പുതിയ ഗ്രൂപ്പുകള്‍ തുടങ്ങേണ്ടി വന്നു. കേരളത്തിനകത്തും പുറത്തും നിന്നും നിരവധിപേര്‍ താത്പര്യപൂര്‍വ്വം ക്വിസ്സ് ഏറ്റെടുത്തതോടെ ക്വിസ്സിന് ജനപ്രീതി വര്‍ദ്ധിച്ചു.
10 ദിവസത്തെ ആദ്യ ഘട്ടത്തിലെ മുഴുവന്‍ ഉത്തരങ്ങളും ശെരിയാക്കിയവരുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുമെന്നും, ഓൺലൈന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും അറിയിച്ചു. തുടര്‍ന്ന് രണ്ട് ഘട്ടങ്ങളു ക്വിസ്സിലുണ്ടാകും. 3 റൗണ്ടിന് ശഷം തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സമ്മാനം നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു.