നമ്മുടെ ഇടവകക്കാരും നാട്ടുകാരും കൊറോണ വൈറസിന് ഇരയാകുന്ന, അതിനെ അകറ്റിനിർത്താൻ പാടുപെടുന്ന ഈ സമയത്താണ്, കൂടുതല്‍ ക്രൈസ്തവികമായി നാം ചിന്തിക്കേണ്ടത്. കൂട്ടായ്മയുടെ അനുഭവം നല്‍കേണ്ടത്. പ്രതിസന്ധിയുടെ ഈ നിമിഷത്തിലാണ് വൈറസിന്റെ ഇരകളോട് കൂടുതൽ പരിഗണനയും സഹാനുഭൂതിയും പുലർത്തേണ്ടത്.
നമ്മുടെ ഗ്രാമത്തിലോ, പ്രദേശത്തോ, ഇടവകയിലോ ഒരു വ്യക്തിയെ പോസിറ്റീവായി കണ്ടെത്തുമ്പോൾ, ദയവായി ഫോണെടുത്ത് ഫോട്ടോയും, വീഡിയോയും കൈമാറി, രോഗിയെ ലജ്ജിക്കുകയും അപമാനിക്കുകയും ഇരയാക്കുകയും ചെയ്യാതിരിക്കുക. അത് അവരില്‍ കുറ്റബോധമാണ് ഉളവാക്കുക. ഈ രോഗം ആരുടെയും കുറ്റമല്ലെന്ന് മറക്കാതിരിക്കുക.
പകരം നമുക്ക് അവരോട് ആദരവോടെ പെരുമാറാം, നമ്മുടെ പ്രാർത്ഥനയും ഐക്യദാർഢ്യവും ഉറപ്പുനൽകുകയും വേഗത്തിൽ സുഖം പ്രാപിക്കാന്‍ ആശംസിക്കുകയും ചെയ്യാം. പരിചയമുണ്ടെങ്കിൽ ഫോൺ വഴി അവരുടെ കുടുംബവുമായി ബന്ധപ്പെട്ട് ക്ഷേമം അന്വേഷിക്കുക. ഇത് അവർക്ക് സുരക്ഷിതത്വബോധവും കൂട്ടായ്മയുടെ അനുഭവവും നല്‍കും.
എളുപ്പം രോഗം ഭേദമാകാനും സഹായിക്കും, എന്നാൽ നെഗറ്റീവ് രീതിയിൽ കൈകാര്യം ചെയ്താൽ അപമാനത്തിന്റെയും കളങ്കത്തിന്റെയും മുറിവുകള്‍ രോഗവിമുക്തരായാലും ഉണങ്ങില്ല.
റോയ് ടി. ബെന്നറ്റ് ഒരിക്കൽ പറഞ്ഞതുപോലെ, “ആരെങ്കിലും പുഞ്ചിരിക്കാനുള്ള കാരണമായിരിക്കുക. ഒരാൾ സ്നേഹിക്കപ്പെടുകയും ആളുകളിലെ നന്മയിൽ വിശ്വസിക്കുകയും ചെയ്യുന്നതിനുള്ള കാരണമായിരിക്കുക”, കാരണം കരുണയാണ് മനുഷ്യരാശിയുടെ ഏറ്റവും മികച്ച പ്രതീകം.