മുഖാവരണം വസ്ത്രധാരണത്തിൻറെ ഭാഗമായി. കോവിഡിനെ പ്രതിരോധിക്കാൻ ഏറ്റവും നല്ല പ്രതിരോധ ആയുധമാണ് മാസ്‌ക്. മാസ്‌ക് ശീലങ്ങളും, രീതികളുമാകും ഇനിയുള്ള കാലത്തേ പ്രധാന ചർച്ചാവിഷയം. 4 മീറ്റർ അകലെയുള്ള വ്യക്തിക്ക്‌വരെ കോവിഡ് ബാധിച്ച ഒരാളിൽ നിന്നും സംസാരം വഴിയോ ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ, ശ്വസിക്കുമ്പോഴോ വായുവിലൂടെ വൈറസ് പടരാം എന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ദേശീയ ആരോഗ്യ സംഘടനയുടെ പഠനമനുസരിച്ചു കോവിഡ് ബാധിച്ച ഒരാളുടെ സംസാരം വഴി അന്തരീക്ഷത്തിൽ 8 മിനുട്ടോളം വൈറ്‌സ്ൻറെ സാന്നിധ്യം ഉണ്ടാകാം. ഏത് മാസ്‌ക് ധരിച്ചാലും കൈയും മുഖവും ഇടയ്ക്കിടെ സോപ്പ്‌കൊണ്ട് കഴുകി വൃത്തിയായി സൂക്ഷിക്കുക. തുണി മാസ്‌കുകൾ ആണെങ്കിൽ ദിവസവും കഴുകി ഉപയോഗിക്കുക. മൂക്കും വായും എപ്പോഴും മറച്ചുവയ്ക്കുന്ന രീതിയിൽ മാസ്‌ക് ധരിക്കുക. ഒരിക്കൽ മാസ്‌ക് ധരിച്ചു കഴിഞ്ഞാൽ അത് കൈകൊണ്ട് തൊടാതിരിക്കുക. തുടങ്ങിയ നിർദ്ദേശങ്ങളും നൽകപ്പെടുന്നുണ്ട്.