കൊറോണ സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ മൊബൈല്‍ ആപ്പുകള്‍ വികസിപ്പിച്ചതായി മുഖ്യമന്ത്രി. കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ടെക്സ്റ്റ് മെസേജ് രൂപത്തില്‍ സാധാരണ ഫോണുകളില്‍ ലഭിക്കും. ജിഒകെ ഡയറക്ട് എന്ന മൊബൈല്‍ ആപ്പ് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ വേണ്ടിയാണ് ഉണ്ടാക്കിയത്.
കൊറോണ സംബന്ധിച്ച് ജനങ്ങള്‍ക്ക് വേണ്ട ശരിയായതും ആധികാരികമായതുമായ വിവരങ്ങളുടെ ഉറവിടമായി ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. നിരീക്ഷണത്തില്‍ കഴിയുന്നവര്‍, യാത്ര ചെയ്യുന്നവര്‍, വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക്ജിഒകെ ഡയറക്ടിലൂടെ വിവരങ്ങള്‍ ലഭ്യമാകും.
ഐഫോണിലും, ആന്‍ഡ്രോയിഡ് ഫോണുകളിലും ആപ്പ് ഉപയോഗിക്കാനാവും. ഇന്റര്‍നെറ്റ് ഇല്ലാത്ത ഫോണുകളിലും ടെക്സ്റ്റ് മെസേജ് സംവിധാനത്തിലൂടെ വിവരങ്ങള്‍ ലഭ്യമാക്കുന്ന മിസ്ഡ് കോള്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്