പ്രത്യേക ഗ്രൂപ്പുകൾക്ക് വേണ്ടിയുള്ള കൗൺസിലിങ് ഇടപെടലുകളെ കുറിച്ചുള്ള ദ്വിദിന സെമിനാറിന് , തിരുവനന്തപുരം ലത്തീൻ അതിരൂപത ആനിമേഷൻ സെൻററിൽ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്റെ ഉദ്ഘാടന സന്ദേശത്തോടെ തുടക്കമായി. കെആർഎൽസിസി അസോസിയേറ്റ് ജനറൽ സെക്രട്ടറി ഫാദർ തോമസ് തറയിൽ അധ്യക്ഷ പ്രസംഗം നടത്തി. അതോടൊപ്പം എഴുത്തുകാരനും മനശാസ്ത്രജ്ഞനായ മുരളീധരൻ മൂലമറ്റം ആശംസകളർപ്പിച്ച് സംസാരിച്ചു കോട്ടപ്പുറം രൂപത കുടുംബ ശുശ്രൂഷ ഡയറക്ടർ ഫാ. നിമോഷ് സന്നിഹിതനായിരുന്നു.
കേരളത്തിലെ കൗൺസിലേഴ്സ് ഒരുമിച്ച് കൂടൽ ഭാഗമായി കൗൺസിലിങ് ഫോറവും രൂപവൽക്കരിക്കും. ലത്തീൻ രൂപതകളിലെ കൗൺസിലേഴ്സ് ഫോറം അംഗങ്ങൾ, സന്യസ്തർ, വൈദികർ, സമർപ്പിതർ സാമൂഹികപ്രവർത്തകർ, മനശാസ്ത്രജ്ഞർ, മനശാസ്ത്ര വിദ്യാർത്ഥികൾ തുടങ്ങി തെരഞ്ഞെടുക്കപ്പെട്ട അമ്പതോളം പേർ സെമിനാറിൽ പങ്കെടുക്കുന്നു.
പ്രശസ്ത മനശാസ്ത്രജ്ഞരായ മുരളീധരൻ മൂലമറ്റം, ഫാദർ ഷിൽട്ടൻ ജോർജ്, ഫാദർ രാജേഷ് പൊള്ളയിൽ, ഫാദർ ജോൺ ഏ.ആർ. ഫാ. ജോസ് പുത്തൻവീട്, ഫാ.ബേണി കപ്പുചിൻ, ഡോക്ടർ അരുൺ ബി നായർ, ഫാദർ രാജീവ് മൈക്കിൾ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.