തിരുവനന്തപുരം ലത്തീൻ അതിരൂപത നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതിയിലെ 50 നിർധന യുവതികൾക്കുള്ള വിവാഹ ധനസഹായവും 20 നിർധനരായ ഏകസ്ഥർക്കുള്ള പെൻഷൻ വിതരണവും ജനുവരി 27നു. അതിരൂപത കുടുംബ ശുശ്രൂഷ സമിതിയുടെ കീഴിൽ നടപ്പിലാക്കുന്ന സാന്ത്വനം മംഗല്യം ധനസഹായ പദ്ധതിയിൽ 265 യുവതികൾക്കും, പ്രതിമാസം 1000 രൂപ പെൻഷൻ നൽകുന്ന കരുണാമയൻ പദ്ധതിയിൽ 193 പേർക്കും നൽകിയ ധനസഹായത്തിന് പുറമേയാണിത്. ഇതോടനുബന്ധിച്ച് ഉച്ചകഴിഞ്ഞ് രണ്ടിന് വെള്ളയമ്പലം ടി.എസ്.എസ്. എസ് ഹോളിൽ കുടുംബ ശുശ്രൂഷ നേതൃത്വസംഗമവും പൊതുസമ്മേളനവും നടക്കും. ചടങ്ങിൽ റിട്ട. പ്രൊ വൈസ് ചാൻസലർ ഡോ. എസ്. കെവിൻ ഉദ്ഘാടനം ചെയ്യും. അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് സൂസപാക്യം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അതിരൂപത സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് അനുഗ്രഹപ്രഭാഷണം നടത്തും. മോൺസിഞ്ഞോർ സി. ജോസഫ്, കുടുംബ ശുശ്രൂഷ ഡയറക്ടർ എ. ആർ. ജോണ് എന്നിവർ സംസാരിക്കും