കാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികള്‍ക്കും അവബോധങ്ങള്‍ക്കുമനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസം വളരുന്നത്. കഴിഞ്ഞ ദശകങ്ങളില്‍ നമ്മുടെ നാട് ഒട്ടേറെ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്കു സാക്ഷ്യം വഹിക്കുകയുണ്ടായി. അതാത് കാലത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് തലമുറകളെ സജ്ജമാക്കുകയാണ് ഭൗതിക വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ പ്രായോഗിക ലക്ഷ്യം എന്നതിനാല്‍ കാലോചിതമായ പരിഷ്കരണങ്ങള്‍ അനിവാര്യമാകുന്നു.
ഇൗ തലത്തിലേക്കാണ് അനേകം തലമുറകളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തിയ പാളയം ഇടവകയുടെ സെന്റ് ജോസഫ്സ് എൽ.പി.സ്കൂൾ വളരുന്നതും വ്യത്യസ്തമാക്കുന്നതും.
കോവിഡ് 19’ന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഓൺലൈൻ സഹായത്തോടെ പുതിയ അഡ്മിഷൻ രജിസ്ട്രേഷൻ സ്കൂൾ ആരംഭിച്ചു. മാത്രമല്ല കുട്ടിയുടെ അറിവ്, കഴിവ്, മനോഭാവം, മൂല്യബോധം ഇവയെയെല്ലാം വിദ്യാഭ്യാസം സമഗ്രമായി സ്വാധീനിക്കുന്നു എന്ന ഉത്തമ ബോധ്യതതിൽ ഇൗ കൊറോണ കാലത്ത് സ്കൂളിൽ ഇപ്പൊൾ പഠിക്കുന്ന കുട്ടികളുടെ കഴിവും അഭിരുചികളും വളർത്തുവാനായി ഒരു ഡിജിറ്റൽ മാസിക ഒരുക്കുന്ന തിരക്കിലാണ് സ്കൂൾ അധികൃതർ എന്ന് പ്രധാന അധ്യാപിക സുമ ജോസ് അറിയിച്ചു. കുട്ടികൾ തയാറാക്കുന്ന കഥകൾ, കവിതകൾ, പുസ്തക പരിചയം മുതലായവ വാട്ട്സാപ്പിൽ മാതാപിതാക്കൾ അദ്ധ്യാപകർക്ക് ആയച്ചു കൊടുക്കുന്നു. തുടർന്ന് അധ്യാപകുടെ സമിതി അവയെല്ലാം തരം തിരിച്ച് ഡിജിറ്റൽ രൂപത്തിൽ തളുകളിലേക്ക് പകർത്തുകയും മറ്റുള്ളവർക്ക് പങ്കുവയ്ക്കുകയും ചെയ്യുന്നു.