ഭാരതത്തിൽ ആകമാനമുള്ള 174 കത്തോലിക്ക രൂപതകളിൽ കാരിത്താസ് ഇന്ത്യ നടത്തുന്ന നോമ്പ്കാല പ്രവര്‍ത്തനങ്ങളുടെ (ലെന്‍റെൻ ക്യാംപെയിനിന്റെ) അതിരൂപതാതല ഉദ്ഘാടനം ഇക്കഴിഞ്ഞ ഞായറാഴ്ച വിഴിഞ്ഞം ഇടവകയിൽ നടന്നു. “ജീവിത സമൃദ്ധി ജീവന സമൃദ്ധി”, വിശപ്പിനും രോഗത്തിനെതിരെ പോരാടുക എന്നതാണ് ഇക്കൊല്ലം തിരഞ്ഞെടുത്ത ആശയം. ഇത് ജനങ്ങളിൽ എത്തിക്കാനായും ജനങ്ങൾ ഈ ക്യാമ്പയിൻ ഏറ്റെടുത്തതിൻറെയും അടയാളമായി വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുകയും, പ്ലാസ്റ്റിക് നിരോധിച്ചുകൊണ്ട് തുണി സഞ്ചി വിതരണ യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ആദ്യ തുണി സഞ്ചി വിതരണവും ചെയ്ത. മാലിന്യ സംസ്കരണം ജനങ്ങളിൽ ആഴമാക്കാൻ ജനങ്ങൾ തന്നെ പരിസരം വൃത്തിയാക്കാൻ മുൻകൈ എടുക്കേണ്ടതുള്ളതിനാൽ. മാലിന്യം തരംതിരിച്ച് സംസ്കരിക്കാനുള്ള പരിശീലനവും ഇടവക ജനങ്ങൾക്കു നൽകി. വിശപ്പ് അനുഭവിക്കുന്ന മനുഷ്യരോടും രോഗികളോടും പ്രകൃതിയോടും കാരുണ്യവും സ്നേഹവും അനുകമ്പയും പ്രകടമാക്കേണ്ടതിൻറെ ആവശ്യകത ജനങ്ങളെ മനസിലാക്കിച്ചു.
അതിരൂപതാ സഹായമെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവും കാരിത്താസ് ഇന്ത്യയുടെ ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലിയും ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. സാബാസം അസി. ഡെയർ. അഷ്ലിൻ ജോസം വിഴിഞ്ഞം ഇടവക വികാരി ഫാ. ജസ്റ്റിൻ ജൂഡിനും ഇടവക കൗൺസിലും പരിപാടികൾക്ക് നേതൃത്വം നൽകി.