ഈ ലോക്ക് ഡൗൺ കാലം സർഗാത്മകതയുടെ സുവർണ്ണ കാലഘട്ടമായി തീർക്കുകയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽപ്പെട്ട ചിന്നതുറ എന്ന തീരദേശ മത്സ്യത്തൊഴിലാളി ഗ്രാമം. പബ്ജി കളിച്ചും, ടിവി കണ്ടും സമയം കളയുന്ന മറ്റു യുവാക്കൾക്കിടയിൽ ഈ തീരദേശ ഗ്രാമത്തിലെ ഒരു കൂട്ടം സുമനസ്സുകൾ ചേർന്ന് കോവിഡ് കാലത്ത് ‘മണപ്പുറം’ എന്ന പേരിൽ ഒരു ഇടവക മാഗസിനാണ് പുറത്തിറക്കിയിരിക്കുന്നത്. ഇംഗ്ലീഷിലും തമിഴിലും രചിക്കപ്പെട്ടിട്ടുള്ള 42 ഓളം പേജുകളുള്ള ഈ മാഗസിനിൽ നാട്ടിലെ വ്യക്തികൾ അവരുടെതന്നെ കഥകളും, കവിതകളും, ലേഖനങ്ങളും, ചിത്രങ്ങളുമായി വിസ്മയം തീർക്കുന്നു. കഴിഞ്ഞ ആഴ്ചയാണ് പുസ്തകത്തിൻറെ ഓൺലൈൻ പതിപ്പ് പ്രകാശനം നടന്നത്. ഭാവിയിൽ ഇതൊരു അച്ചടി മാഗസീനാകണമെന്ന ആഗ്രഹത്തോടുകൂടി ആണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർ മുന്നോട്ടുവന്നിരിക്കുന്നത് എന്നു ഇടവക വികാരി ഫാദർ ഡോണി ഡി പോൾ അഭിപ്രായപ്പെട്ടു.
സെന്‍റ് ജൂഡ് ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മാഗസീന്‍ പുറത്തിറക്കിയിരിക്കുന്നത്.