ഹരിഹരപുരം സെൻറ് തോമസ് ദേവാലയത്തിലെ – വിശുദ്ധ തോമസ് അപ്പോസ്തലന്റെ തിരുന്നാളിന് ഭക്തിനിർഭരമായ സമാപനം. മുങ്ങോട് ഇടവക വികാരി റവ.ഫാദർ – ആൻറണി .S .P മുഖ്യ കാർമികത്വം വഹിച്ച ദിവ്യബലിയിൽ റവ.ഫാദർ ബിനുവചന സന്ദേശവും നൽകി.ഇടവക വികാരി ഫാദർ അലക്സ്പീറ്റർ സഹകാർമ്മികനായിരുന്നു.
തലേ ദിവസം, നൂറ്റാണ്ട് പിന്നിട്ട ദേവാലയത്തിലെ പ്രസിദ്ധമായ കായൽ പ്രദക്ഷിണവും നടന്നു. പ്രദക്ഷിണം കടന്നു പോകുന്ന കായലിന്റെ രണ്ട് കരയിലും ദീപങ്ങൾ തെളിയിച്ച് കിലോമീറ്ററോളം തിരുസ്വരൂപങ്ങളെ സ്വാഗതം ചെയ്യുവാൻ നാനാജാതി മതസ്ഥർ ഒരുമിച്ചുകൂടി. ചപ്ര പ്രദക്ഷിണം വൈകുനേരം 6 മണിയ്ക്ക് ദേവാലയത്തിൽ നിന്നും പുറപ്പെട്ട് പിറ്റെന്ന് രാവിലെ 6 മണിയ്ക്കാണ് ദെവാലയത്തിൽ തിരിച്ചെത്തിയത്.
ഡഗ്ലസ്. വി.ഹരിഹരപുരം വിസ്മയ ന്യൂസ് ഇലകമൺ