✍️ പ്രേം ബൊനവഞ്ചർ
ആൽബർട്ട്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ MBA വിദ്യാർത്ഥികൾക്കായി 75 ലക്ഷം രൂപയുടെ മെറിറ്റ് സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. വരാപ്പുഴ അതിരൂപതയുടെ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനമായ സെന്റ് ആൽബർട്ട്സ് കോളേജിന്റെ മാനേജ്മെൻറ് വിഭാഗമാണ് ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്. ഇവിടെ അടുത്ത അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
ലത്തീൻ സമുദായത്തിലെ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി 2006ൽ എറണാകുളത്ത് തുടങ്ങിയ ആൽബർട്ട്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഇന്ന് ഇന്ത്യയിലെ തന്നെ പ്രശസ്ത്ഥമായ 150 മാനേജ്മെൻറ് കലാലയങ്ങളിൽ ഒന്നായി ഇടം നേടിയിട്ടുള്ളതാണ്.
സെന്റ് ആൽബർട്ട്സ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് മാനേജ്‌മെന്റ് പുതിയ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അതിരൂപതയുടെ മുൻ ആർച്ച്ബിഷപ്പ് ഭാഗ്യസ്മരണാർഹനായ ഡോ. ഡാനിയൽ അച്ചാരുപറമ്പിൽ പിതാവിൻ്റെ നാമധേയത്തിലുള്ള സ്കോളർഷിപ്പിന് വരുന്ന അധ്യയന വർഷം മുതൽ ഈ കോളേജിൽ MBAയ്ക്ക് ചേരുന്ന എല്ലാ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
വെബ്‌സൈറ്റ് : www.aim.edu.in