മെയ് 25, 2020: അഞ്ച് ദിവസം മുമ്പ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആഞ്ഞടിച്ച ആമ്പാൻ ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവരോട് ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ (സിസിഎ) ജനറൽ സെക്രട്ടറി അനുഭാവവും ദുഃഖവും രേഖപ്പെടുത്തി.
ബംഗാൾ ഉൾക്കടലിലെ ദുരന്ത ചുഴലിക്കാറ്റില്‍ 84 പേർ കൊല്ലപ്പെടുകയും ഇന്ത്യയുടെ കിഴക്കൻ തീരത്ത്, പ്രത്യേകിച്ചും പശ്ചിമ ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിലും, ബംഗ്ലാദേശിലെ സുന്ദർബൻസ് ഡെൽറ്റ പ്രദേശത്തെയും നിരവധി നഗരങ്ങളില്‍ കനത്ത നാശം വിതയ്ക്കുകയും ചെയ്തു.
തുടക്കത്തിൽ സ്റ്റേജ് 5 ചുഴലിക്കാറ്റ് എന്ന് തരംതിരിച്ചിരുന്ന സൂപ്പർ സൈക്ലോൺ പിന്നീട് സ്റ്റേജ് 3 ചുഴലിക്കാറ്റായി മാറിയെങ്കിലും. ഈ പ്രദേശം പതിറ്റാണ്ടുകള്‍ക്കിടെ കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തമായിരുന്നു ഇതു.
ദുരിതബാധിതരായ എല്ലാവരോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ഗുരുതരമായ മാനുഷിക പ്രതിസന്ധിയോട് അടിയന്തിരമായി പ്രതികരിക്കുകയും ചെയ്യണമെന്ന് സിസിഎ ജനറൽ സെക്രട്ടറി റെവറന്റ് മാത്യൂസ് ജോർജ്ജ് ചുനകര അംഗ സഭകളോടും കൗൺസിലുകളോടും ലോകമെമ്പാടുമുള്ള പ്രാദേശിക എക്യുമെനിക്കൽ സംഘടനകളോടും അഭ്യർത്ഥിച്ചു.
അടിസ്ഥാന സൗകര്യങ്ങളുടെ വൻ നാശവും വെള്ളപ്പൊക്കവും ദുരിതാശ്വാസ നടപടികൾക്ക് തടസ്സമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ചുഴലിക്കാറ്റിന്റെ ആഘാതം COVID-19 വ്യാധി മൂലമുണ്ടായ കഷ്ടപ്പാടുകൾ വർദ്ധിപ്പിക്കുകയും സാമ്പത്തിക പുനരുജ്ജീവനവും പുനരധിവാസവും ഗുരുതരമായ വെല്ലുവിളിയാക്കുകയും ചെയ്തിട്ടുണ്ട്.
58 ദശലക്ഷം ആളുകൾ താമസിക്കുന്ന ഈ പ്രദേശത്ത് ബംഗ്ലാദേശിലെ സുന്ദർബൻസ് മേഖലയിലെ ദരിദ്ര മത്സ്യബന്ധന സമുദായങ്ങളും ഒരു ദശലക്ഷത്തിലധികം റോഹിംഗ്യൻ അഭയാർഥികളും ഏഷ്യയിലെ ഏറ്റവും ദുർബലരായ ജനവിഭാഗമായാണ് കണക്കാക്കപ്പെടുന്നത്.