ദൈവവചനത്തോടുള്ള ബഹുമാനവും, സ്നേഹവും, വിശ്വസ്തതയും വളര്‍ത്താന്‍ ആരാധനക്രമകാലത്തെ ആണ്ടുവട്ടം മൂന്നാം വാരം ഞായറാഴ്ച ദൈവവചന ഞായറായി ആചരിക്കാൻ 2019 സെപ്തംബര്‍ മാസമാണ് പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തത്. 2019 സെപ്തംബര്‍ മാസം 30-ന് തിരുവചനത്തിന്‍റെ ധ്യാനത്തിനും പരിഭാഷയ്ക്കുമായി ജീവിതം സമര്‍പ്പിച്ച വിശുദ്ധ ജെറോമിന്‍റെ തിരുനാളില്‍ പുറത്തിറക്കിയ, (Aperuit Illis) “മനസ്സുകള്‍ തുറക്കപ്പെട്ടു…” എന്നര്‍ത്ഥം വരുന്ന സ്വാധികാര പ്രബോധനമായ അപ്പസ്തോലിക ലിഖിതത്തിലൂടെയാണ് പാപ്പാ ഫ്രാന്‍സിസ് ആണ്ടുവട്ടം മൂന്നാംവാരം ദൈവവചനത്തിന്‍റെ ഞായറാഴ്ചയായി പ്രഖ്യാപിച്ചിട്ടുള്ളത്.
പക്ഷേ ഇന്ത്യയില്‍ ഇനിയും വൈകും
ഇന്ത്യയില്‍ ഗാന്ധിസമാധിയോടു ചേര്‍ന്നു വരുന്ന ഞായര്‍, ഈ വര്‍ഷം ലോകസമാധാന ദിനത്തിനായി നീക്കി വച്ചിട്ടുള്ളതിനാല്‍, തിരുവനചനത്തിനുള്ള ഞായർ ദേശീയ മെത്രാന്‍ സമിതിയോ, പ്രാദേശീക സഭകളോ ഇനിയും തിട്ടപ്പെടുത്തിയിട്ടില്ലെന്ന് ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സെക്രട്ടറി, സ്റ്റീഫന്‍ ആലത്തറ അറിയിച്ചു.
അതോടൊപ്പം കേരളത്തിൽ കെസിബിസിയുടെ ആഹ്വാനപ്രകാരം ഡിസംബർ മാസം മുഴുവനും കത്തോലിക്കാ സഭയിലെ മൂന്നു റീത്തുകളും ബൈബിൾ വായനയ്ക്കും പഠനത്തിനായും മാറ്റി വച്ചിരിക്കുന്നു. അതിനാൽ ആഗോളസഭ ഈ വർഷം മുതൽ ആചരിച്ചു തടങ്ങുന്ന
ദൈവ വചന ഞായർ കേരളത്തിലെ ലത്തീൻ റീത്തിൽ ആചരിക്കുന്നില്ല എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.