പ്രശസ്ത കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി ടീച്ചറിൻ്റെ ആകസ്മിക നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപെടുത്തുന്നു എന്നും, മനുഷ്യരോടു കരുണയും സ്നേഹവും എന്നും ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന ടീച്ചറിൻ്റെ നിര്യാണം മനുഷ്യസമൂഹത്തിനു അപരിഹാര്യമായ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക തിന്മകൾക്കെതിരെയും പ്രകൃതിയോടുള്ള മനുഷ്യൻറെ ക്രൂരതയ്ക്കെതിരെ സന്ധി ചെയ്യാത്ത ടീച്ചറിനെ പ്രവർത്തനശൈലി ജാതി മത വ്യത്യാസമില്ലാതെ മാനവസമൂഹത്തെ ഒന്നിച്ചു നിൽക്കുവാൻ പ്രേരിപ്പിക്കുന്നതാണ്.
മദ്യവിരുദ്ധ സമിതിയിലും ശാന്തി സമിതിയിലും സജീവമായിരുന്നു ടീച്ചർ. ഒപ്പം പ്രവർത്തിക്കുന്നവരുടെ വഴികാട്ടിയും അമ്മയും ആത്മാർത്ഥ സുഹൃത്തും ആയിരുന്നു അവർ. സ്നേഹവായ്പോടെ എന്നും എന്നെ അനുഗ്രഹിച്ചിരുന്ന ടീച്ചറിൻ്റെ വേർപാട് വ്യക്തിപരമായി നഷ്ടബോധം ഉളവാ ക്കുന്നുവെന്നും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതോടൊപ്പം ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു എന്നും അദ്ദേഹം അനുശോചനസന്ദേശത്തിൽ പറഞ്ഞു.
അനുശോചന സന്ദേത്തിന്‍റെ പൂര്‍ണ്ണരൂപം
അനുശോചനം
പ്രശസ്ത കവിയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചറിന്‍റെ ആകസ്മിക നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പ്രകൃതിയോടും മനുഷ്യരോടും കരുണയും സ്നേഹവും എന്നും ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന ടീച്ചറിന്‍റെ നിര്യാണം പ്രകൃതിക്കും മനുഷ്യ സമൂഹത്തിനും അപരിഹാര്യമായ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
സാമൂഹ്യ തിډകള്‍ക്കും പ്രകൃതിയോടുള്ള മനുഷ്യന്‍റെ ക്രൂരതയ്ക്കുമെതിരെ സന്ധിചെയ്യാത്ത ടീച്ചറിന്‍റെ പ്രവര്‍ത്തന ശൈലി ജാതിമത വ്യത്യാസമില്ലാതെ മാനവസമൂഹത്തെ ഒന്നിച്ചു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. മദ്യവിരുദ്ധ സമിതിയിലും ശാന്തിസമിതിയിലും സജീവ സാന്നിദ്ധ്യമായിരുന്ന സുഗതകുമാരി ടീച്ചറിന്‍റെ അകാലനിര്യാണം ഈ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏവരിലും ഒരു വഴികാട്ടിയുടേയും അമ്മയുടെയും ആത്മാര്‍ത്ഥ സുഹൃത്തിന്‍റെയും നഷ്ടബോധം സൃഷ്ടിക്കുന്നു.
എന്നും ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹവായ്പോടെ എന്നെ അനുഗ്രഹിച്ചിരുന്ന ടീച്ചറിന്‍റെ വേര്‍പാട് വ്യക്തിപരമായി എന്നില്‍ നഷ്ടബോധം ഉളവാക്കുന്നു. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതോടൊപ്പം ടീച്ചറിന്‍റെ ആത്മശാന്തിക്കായ് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
ٺസൂസപാക്യം എം.
തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രാപ്പോലീത്ത