തിരുവനന്തപുരം ലത്തീൻ അതിരൂപത ചൈൽഡ് മിനിസ്ട്രിക്ക് (കുട്ടികളുടെ ശുശ്രൂഷ) കീഴിലുള്ള കെസിഎസ്എൽ ശാഖയ്ക്ക് സംസ്ഥാന തലത്തിൽ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം.
2019-20 അധ്യയന വർഷത്തിൽ കേരളത്തിലെ വിവിധ രൂപതകളിൽ നിന്നുള്ള സംഘടനാ പ്രവർത്തനങ്ങളുടെ റിപ്പോർട്ടുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ മികച്ച രൂപത ശാഖകളുടെ നിരയിൽ കെസിഎസ്എൽ തിരുവനന്തപുരം ലത്തീൻ അതിരൂപത സമിതിക്ക് മൂന്നാം സ്ഥാനം ലഭിച്ചു. ചങ്ങനാശേരി, ഇടുക്കി രൂപതകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
റവ. ഫാ. ജേക്കബ് സ്റ്റെല്ലസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ചൈൽഡ് മിനിസ്ട്രി കോവിഡ് കാലഘട്ടത്തിൽ ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങളാണ് കുട്ടികൾക്കിടയിലും സ്കൂൾ തലത്തിലും നടത്തിയത്.