ഉയിർപ്പുതിരുന്നാൾ കാലത്തിലെ ആദ്യ തിങ്കളാഴ്ച (13-4-2020) ത്രികാലജപം നയിക്കുന്നതിനു മുമ്പു നടത്തിയ
വിചിന്തനത്തിൽ യേശുവിന്റെ ശിഷ്യരോട് അവിടത്തെ ഉത്ഥാനം അറിയിക്കുന്ന സ്ത്രീകളുമായി ബന്ധപ്പെടുത്തിയായിരിന്നു പാപ്പ സ്ത്രീകളുടെ ത്യാഗത്തെയും സേവന സന്നദ്ധതയേയും പ്രകീര്‍ത്തിച്ചത്.
വേദനാജനകമായ ഇൗ കാലഘത്തിൽ അപരനെ സേവിക്കുന്നതിനായി സേവനനിരതരായിരിക്കുന്ന വനിതാ ഡോക്ടർമാരും നഴ്സുമാരും ക്രമസമാധാനപാലനത്തിലേർപ്പെട്ടിരിക്കുന്നവരും കാരാഗൃഹങ്ങളിൽ സേവനം ചെയ്യുന്നവരും അടിസ്ഥാന ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളിൽ ജോലിചെയ്യുന്നവരും കുഞ്ഞുങ്ങളും പ്രായാധിക്യത്തിലെത്തിയവരും അംഗവൈകല്യമുള്ളവരുമടങ്ങിയ കുടുംബാംഗങ്ങളുമൊത്തു വീടുകളിൽ അടച്ചുപൂട്ടി കഴിയുന്ന നിരവധിയായ അമ്മമാരും സഹോദരികളുമായ മുത്തശ്ശിമാരുമായ സ്ത്രീകൾ ചെയ്യുന്ന സേവനങ്ങൾ താൻ സ്മരിക്കുന്നുവെന്ന് പാപ്പ പറഞ്ഞു.
ചിലപ്പോഴൊക്കെ അവർ പീഡനം അനുഭവിക്കുകയും വലിയ ഭാരം വഹിക്കുകയും ചെയ്യുന്നുണ്ട്. കർത്താവ് അവർക്ക് കരുത്തേകുന്നതിനും അവർക്കും അവരുടെ കുടുംബങ്ങൾക്കു സമൂഹം താങ്ങായിത്തീരുന്നതിനും വേണ്ടി പ്രാർത്ഥിക്കാം. പ്രതികൂലമായ സാഹചര്യത്തില്‍ മുന്നോട്ടു പോകാൻ സ്ത്രീകൾക്ക് കർത്താവ് ധൈര്യം പ്രദാനം ചെയ്യട്ടെയെന്നും പാപ്പ ആശംസിച്ചു.