ആശയവിനിമയത്തിനുള്ള ആഗോള കത്തോലിക്കാ അസോസിയേഷൻ ഇന്ത്യൻ ചാപ്റ്റർ സിഗ്‌നിസ് ഇന്ത്യയുടെ ദേശീയസമ്മേളനം ഇടക്കൊച്ചി ആൽഫാ പാസ്റ്റർ സെൻററിൽ ഇന്നു ആരംഭിച്ചു. രാവിലെ ചേർന്ന സമ്മേളനത്തിൽ കെ ആർ സി ബി സി മീഡിയ കമ്മീഷൻ ചെയർമാൻ ആർച്ച് ബിഷപ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സിബിസിഐ മീഡിയ കമ്മീഷൻ പ്രസിഡൻറ് ബിഷപ്പ് ഡോ. സാൽവദോർ ലോബോയും സിഗ്‌നിസ് ദേശീയ അധ്യക്ഷൻ ഫാ. സ്റ്റാൻലി എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ശശി തരൂർ എംപി യുമായുള്ള സംവാദവും നടന്നു.