പുതിയ റോമൻ മിസ്സാളിലെ വചനക്രമം അനുസരിച്ചുള്ള വചനവിചിന്തനമാണ് ഡയറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2021ലെ വചനാമൃതമാകുന്ന ഈ ഡയറി ഓരോ ദിനത്തിലെയും ആധ്യാത്മിക അന്നമാണെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. സൂസപാക്യം ആശംസാ സന്ദേശത്തിൽ പറഞ്ഞു. ഇതിൽ നിന്നും ആധ്യാത്മിക ശക്തി സംഭരിച്ചു നന്മയ്ക്ക് വേണ്ടി ജീവിക്കുവാനും ശക്തരായി തീരുവാനും ദൈവം അനുഗ്രഹിക്കട്ടെ എന്നു അദ്ദേഹം ആശംസിച്ചു.
ജീവൻ പകരുന്ന, പ്രത്യാശ നൽകുന്ന ദൈവവചനത്തിൽ ഇന്നിന്റെ തലമുറ വളർന്നുവരുവാൻ അനുദിന ആരാധനയിൽ ഒരുക്കിയിരിക്കുന്ന വചനശേഖരം സഹായിക്കുമെന്ന് സഹായമെത്രാൻ ഡോ. ആർ ക്രിസ്തുദാസ് പ്രത്യാശ പ്രകടിപ്പിച്ചു. ആരാധനക്രമത്തിന്റെ ചുരുൾ അഴിക്കുമ്പോൾ അതിന്റെ ആഴങ്ങളിലേക്ക് കടന്നുചെല്ലാനും, കോവിഡിനെ പഴിക്കാതെ ജീവിച്ചുകൊണ്ട് തെളിച്ചം നഷ്ടപ്പെട്ട ജീവിതപാതയിൽ വെളിച്ചം നൽകുന്ന വിളക്കായി ഈ അനുദിന വിചിന്തനം സഹായകമാകുമെന്ന് ഡയറി എഡിറ്റർ റവ. ഫാ. ഡാർവിൻ പീറ്റർ ആശംസിച്ചു.
റവ. ഫാ. സനീഷ് വി. (ജനുവരി), റവ. ഫാ. നിഷാൻ നിക്കോളാസ് (ഫെബ്രുവരി), റവ. ഫാ. ഇമ്മാനുവൽ വൈ. (മാർച്ച്), റവ. ഫാ. റോഷൻ ആർ. (ഏപ്രിൽ), ശ്രീ. നിക്സൻ ലോപ്പസ് (മെയ്), റവ. ഫാ. അജിത് ആന്റണി (ജൂൺ), റവ. ഫാ. ഡാർവിൻ ഫെർണാണ്ടസ്, റവ. ഫാ. ജൂലിയസ് സാവിയോ, റവ. ഫാ. ജിം കാർവിൻ റോച്ച്, റവ. ഫാ. ജീസൻ താന്നിക്കോത്ത് OSJ (ജൂലൈ), റവ. ഫാ. ആന്റോ ഡിക്സൻ, റവ. ഫാ. ജേക്കബ് സ്റ്റെല്ലസ് (ആഗസ്റ്റ്), റവ. ഫാ. ജോസ് യേശുദാസ് CAP (സെപ്റ്റംബർ), റവ. ഫാ. ഡൈസൻ യേശുദാസ്, ബ്ര. ജിനു IVDei (ഒക്ടോബർ), ബ്ര. റോൺസൺ എലിസ്റ്റൻ OFM Cap (നവംബർ),ബ്ര. ഷാബു കെ. എസ്. OFM Cap (ഡിസംബർ) എന്നിവരാണ് ഓരോ മാസത്തെയും വിചിന്തനങ്ങൾ തയാറാക്കിയത്.