ഇക്കഴിഞ്ഞ ആഴ്ച കോട്ടയത്തു നടത്തിയ ധ്യാനത്തിലെ ഒരു ഭാഗം ഇന്നലെ രാത്രി മുതലാണ് സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുവാന്‍ തുടങ്ങിയത്. ധ്യാന പ്രസംഗത്തിനിടയിലെ ഒരു ഭാഗം മാത്രം അടർത്തിയെടുത്തു ചെയ്ത ഫേസ്ബുക് വീഡിയോയുടെ പേരിൽ വിശ്വാസികളോട് മാപ്പു പറഞ്ഞുകൊണ്ട്, ഫാ. ജോസഫ് പുത്തൻപുരക്കൽ.
ഞാൻ ഉദ്ദേശിക്കാത്ത ലക്ഷ്യത്തോടു കൂടിയാണ് അത് (വീഡിയോ) പടർന്നു കൊണ്ടിരിക്കുന്നത്. ആദ്യമായി അതിൽ ഉപയോഗിച്ച ടിപ്പു സുൽത്താൻ്റെ ഡേറ്റ് തെറ്റായിട്ടാണ് പറഞ്ഞിരിക്കുന്നത്. കേരളത്തിൽ വന്നത് 1789ലാണ്. തെറ്റായ ആ കണക്ക് പറഞ്ഞതിൽ ബുദ്ധിമുട്ടുണ്ട്. ലവ് ജിഹാദിൻ്റെയും നൈജീരിയായിലെയും പല രാജ്യങ്ങളിലും ക്രൈസ്തവരെ കൊല്ലുന്നതിൻ്റെയും പശ്ചാത്തലത്തിൽ ക്രൈസ്തവരോട് മാത്രം പങ്കു വെച്ച കാര്യങ്ങളാണ്. അത് ഖുർആർ പറഞ്ഞിട്ടുള്ളതും തീവ്രവാദ സ്വഭാവമുള്ള മുസ്ലിങ്ങൾ ചെയ്ത ക്രൂരകൃത്യങ്ങളാണ്. അതിൻ്റെ പശ്ചാത്തലത്തിലാണ് പങ്കുവെച്ചത്. കേരളത്തിലെ നല്ലവരായ ലക്ഷോപലക്ഷം മുസ്ലിങ്ങളെ എനിക്കറിയാം. പറഞ്ഞു പോയതിൽ ക്ഷമ ചോദിക്കുന്നു, ഖേദിക്കുന്നു.”. ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ പറഞ്ഞു.