കാഞ്ഞിരംകുളം: പുല്ലുവിള വിശുദ്ധ യാക്കോബ് അപ്പോസ്തലന്റെ ദൈവാലയ തിരുന്നാൾ ആഘോഷം ജൂലൈ 16 ന് തുടങ്ങി 25 ന് സമാപിക്കും.16 ന് വൈകിട്ട് 5.00 മണിക്ക് ജപമാല, ലിറ്റനി, നൊവേന തുടർന്ന് ഇടവക വികാരി റവ.ഫാ.ജോർജ്ജ് ഗോമസ് ആഘോഷമായ തിരുനാൾ കൊടിയേറ്റി. പ്രാരംഭ ദിവ്യബലിക്ക് റവ.ഫാ.ആൻഡ്രൂസ് കോസ്മോസ് മുഖ്യകാർമികത്വം വഹിച്ചു റവ.ഡോ.എഡിസൺ വൈ.എം വചനപ്രഘോഷണം നടത്തി.24 ന് വൈകിട്ട് ആഘോഷമായ സന്ധ്യാവന്ദനവും തുടർന്ന് വി. യാക്കോബ് അപ്പസ്തോലന്റ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ഭക്തി സാന്ദ്രമായ ചപ്ര പ്രദക്ഷിണം. തിരുനാൾ ദിനമായ ജൂലൈ 25 ന് വൈകുന്നേരം 5 : 30 ന് ഇടവകയുടെ മകനും തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറലുമായ റവ.മോൺ.ഡോ.സി.ജോസഫ് അച്ചന് സ്വീകരണവും തുടർന്ന് ആഘോഷമായ തിരുനാൾ ദിവ്യബലിയും. റവ.മോൺ.ഡോ.സി.ജോസഫ് മുഖ്യകാർമികത്വം വഹിക്കും റവ.ഡോ.തോമസ് നെറ്റോ വചനപ്രഘോഷണം നടത്തും