തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പുതിയതുറ ഇടവക മണ്ണിന്റെ ഒരു മകൻ കൂടി ക്രിസ്തുവിന്റെ പൗരോഹിത്യത്തിലേക്ക് ഉയർത്തപ്പെട്ടു. കൊല്ലം കൊട്ടിയം കർമ്മലീത്ത ആശ്രമത്തിൽ വച്ച് കൊല്ലം രൂപതാ മെത്രാൻ പോൾ ആന്റണി പിതാവിന്റെ കൈവെപ്പ് ശുശ്രൂഷയിലൂടെ നിഷ്പാദുക കർമലീത്താ സന്യാസ സഭാ വൈദികനായി ഫാദർ ജോൺസൺ മറ്റു രണ്ടു പേരോടൊപ്പം അഭിഷേകം ചെയ്യപ്പെട്ടു. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ വളരെ ലളിതമായി നടന്ന തിരുപ്പട്ട ശുശ്രൂഷയിൽ ചുരുക്കം ചിലർ മാത്രമേ പങ്കെടുത്തുള്ളൂ. എങ്കിലും നാടിന്റെ മുഴുവൻ പ്രാർത്ഥനയും സ്നേഹവും ഒപ്പമുണ്ടായിരുന്നു.
നാട്ടിൽ കാണുമ്പോഴൊക്കെ ചിരിച്ച മുഖത്തോടെ വന്നു സുഖ വിവരങ്ങൾ അന്വേഷിക്കുകയും സൗഹൃദ സംഭാഷണങ്ങൾ ഏർപ്പെടുകയും ചെയ്യുന്ന ഒരു സഹോദരനാണ് നല്ലൊരു പ്രഭാഷകനും എഴുത്തുകാരനും കൂടിയായ ഫാദർ ജോൺസൺ OCD.
ഈ പുതിയതുറ നാട് ഇന്ന് ഈ മകനെയോർത്ത് സന്തോഷിക്കുന്നു അഭിമാനിക്കുന്നു. പുതിയതുറ മണ്ണിന് ദൈവം നൽകിയ വരദാനമാണ് ഈ വൈദികന്‍. മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നും വന്നു ഇനിമുതൽ ക്രിസ്തുവിനു വേണ്ടി മനുഷ്യരെ പിടിക്കുന്ന മുക്കുവനാകുവാനും, ഈ നാടിനു വേണ്ടിയും ലോകജനതയ്ക്ക് വേണ്ടിയും കരങ്ങൾ വിരിക്കാനും പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിടുവാനും ബലിമേശയെ സമീപിച്ചു ബലി വസ്തുവായി തീർന്നു അപ്പമായി മുറിയുവാനും ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട കർമ്മല മാതാവിന്റെ പ്രിയപുത്രൻ ഫാദർ ജോൺസൺ OCD ക്ക് പ്രാർത്ഥനാശംസകളും ദൈവീക നന്മകളും.
Anthony Vargheese