ചിന്നത്തുറ: തൂത്തൂർ ഫെറോനാ കുടുംബ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ, തിരുവനന്തപുരം ലത്തീൻ അതിരൂപത കുടുംബ ശുശ്രൂഷ സമിതിയുടെ സഹായത്തോടെ തൂത്തൂർ ഫെറോനയിലെ ബധിര-മൂകർക്കു വേണ്ടിയുള്ള പ്രത്യേക ക്ലാസുകളും ദിവ്യബലിയും സംഘടിപ്പിച്ചു. തൂത്തൂർ ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തു. അവർക്കായി അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ ചിന്നത്തുറ സെൻ ജൂഡ് ദേവാലയത്തിൽ വച്ച് പൊന്തിഫിക്കൽ ദിവ്യബലിയും നടന്നു. നവധ്വനി ഡയറക്ടർ fr. ബിജു csc, ആംഗ്യ ഭാഷയിൽ വിവർത്തനം നടത്തുകയുണ്ടായി.