✍️ പ്രേം ബൊനവഞ്ചർ
തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ സാമൂഹ്യ ശുശ്രൂഷ വിഭാഗമായ ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ടി.എസ്.എസ്.എസ്.) 2020-2021 വർഷത്തെ വിദ്യാഭ്യാസ സ്‌കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.
സൊസൈറ്റിയുടെ ജീവൻ ജ്യോതിയിൽ 2018 ഡിസംബർ 31 വരെ ചേർന്നിട്ടുള്ള അതിരൂപത അംഗങ്ങളുടെ മക്കൾക്ക് ഈ ആനുകൂല്യം ലഭ്യമാകും. മാസവരി കൃത്യമായി അടയ്ക്കുന്നവരെ മാത്രമേ സ്‌കോളർഷിപ്പിന് പരിഗണിക്കുകയുള്ളൂ. അപേക്ഷാഫോം പൂർണമായി പൂരിപ്പിക്കാത്തവർക്ക് ആനുകൂല്യം ലഭിക്കുന്നതല്ല.
അപേക്ഷകർ എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി, ഐടിഐ, കമ്മ്യൂണിറ്റി കോളേജ് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ ആയിരിക്കണം. ഒരു കുടുംബത്തിലെ 2 കുട്ടികൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. കുട്ടികൾ പഠിക്കുന്ന സ്‌ഥാപനത്തിലെ മേലധികാരിയുടെ ഒപ്പും സീലും സ്‌കൂൾ സീലും നിർബന്ധമായും ഫോമിൽ ഉണ്ടാകണം.
അപേക്ഷ ഫോറം 2021 ജനുവരി 25 മുതൽ ടി.എസ്.എസ്.എസ്. ജീവജ്യോതി ഓഫിസിൽ നിന്നും അനിമേറ്റേഴ്‌സ് വഴിയോ കളക്ഷൻ ഏജന്റ് വഴിയോ ലഭിക്കുന്നതാണ്. (ഫോം വില: 10 രൂപ)
പൂരിപ്പിച്ച അപേക്ഷകൾ ജീവൻ ജ്യോതി ഓഫിസിൽ ലഭിക്കേണ്ട അവസാന തിയതി 2021 ഫെബ്രുവരി 25. തുടർന്നുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല എന്ന് ഡയറക്ടർ റവ. ഫാ. സാബാസ് ഇഗ്‌നേഷ്യസ്, അസി. ഡയറക്ടർ റവ. ഫാ. ആഷ്‌ലിൻ ജോസ് എന്നിവർ അറിയിച്ചു.