നെയ്യാറ്റിൻകര രൂപത ആൽഫാ പാസ്റ്ററൽ സെന്ററിൽ രാവിലെ 10ന് പ്രതിപക്ഷ ഉപനേതാവ് ഡോക്ടർ എം കെ മുനീർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോക്ടർ വിൻസന്റ് സാമുവൽ, വിൻസന്റ് എംഎൽഎ, നഗരസഭാധ്യക്ഷ ഡബ്ള്യു. ആർ. ഹീബ എന്നിവർ പ്രസംഗിക്കും.
കേരളത്തിലെ ലത്തീൻ കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനത്തെ തുടർന്നുള്ള ചർച്ചകളാണ് നടക്കുക. അധികാര പങ്കാളിത്തം നീതി സമൂഹത്തിന് എന്ന വിഷയത്തെ ആസ്പദമാക്കി പ്രമേയം പാസാക്കും.
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന സമരങ്ങളെ കുറിച്ചും ആംഗ്ലോ-ഇന്ത്യൻ സമുദായത്തിനു ലഭിച്ചുകൊണ്ടിരുന്ന പാർലമെന്റിലെയും നിയമസഭയിലെയും പ്രാതിനിധ്യം ഒഴിവാക്കിയതിന് എതിരെയുള്ള സമരത്തെക്കുറിച്ചും സമ്മേളനം ചർച്ച ചെയ്യും.