ലിസ്ബണിൽ ഓഗസ്റ്റ് ഒന്നുമുതൽ 6 വരെ നടക്കാനിരിക്കുന്ന 37-മത് ആഗോള യുവജന സംഗമം പ്രത്യാശയുടെ അടയാളമായിരിക്കുമെന്ന് വത്തിക്കാന്റെ പോർച്ചുഗൽ അംബാസിഡർ ഡൊമിഗോസ് ഫെസാസ് വിറ്റൽ.
ഉത്തരവാദിത്വബോധത്തെക്കുറിച്ച് സംസാരിക്കുക മാത്രമല്ല ഒരു അന്താരാഷ്ട്ര പരിപാടിയിലേക്ക് മുഴുവൻ രാജ്യത്തെയും അനുഗമിക്കുന്നതിന്റെ അതിയായ സന്തോഷത്തെക്കുറിച്ചും അദ്ദേഹം പങ്കുവച്ചു. 37-മത് ലോക യുവജനത്തിനായി ലിസ്ബൻ ഒരുങ്ങിക്കൊണ്ടിരിക്കുമ്പോൾ പോർച്ചുഗലിന്റെ വികാരങ്ങളെ കുറിച്ച് പങ്കുവെച്ച് അംബാസഡർ ഡൊമിംഗോസ് ഫെസാസ് വൈറ്റൽ കുടുംബങ്ങളും, യുവജനങ്ങളും ഉൾപ്പെടെ രാജ്യം മുഴുവനും തയ്യാറെടുക്കുകയാണെന്ന് വ്യക്തമാക്കി.
ലിസ്ബനിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത് നാല് ലക്ഷത്തിലധികം യുവജനങ്ങളാണ്. ഈ മഹാസംഭവത്തിന്റെ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ തങ്ങൾക്ക് ആഴമാർന്ന ഉത്തരവാദിത്വബോധം അനുഭവപ്പെടുന്നതായി അംബാസഡർ പറഞ്ഞു. വരാനിരിക്കുന്ന ലോകയുവജന ദിനം മെച്ചപ്പെട്ടതും കൂടുതൽ നീതിയുക്തവും സുസ്ഥിരവുമായ ഒരു ലോകത്തെ പ്രത്യാശയുടെ അടയാളമായി കാണപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. ലോക യുവജനത്തിൽ തന്റെ സാന്നിധ്യം നൽകുന്ന പാപ്പ ഫാത്തിമയിലെ മരിയൻ തീർത്ഥാടന ദേവാലയത്തിൽ വച്ച് സമാധാന പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.