ദൈവത്തിന് സാക്ഷ്യം നൽകാൻ ആഗ്രഹിക്കുന്ന ഹൃദയത്തിനായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. പാപ്പയുടെ സന്ദേശം ഇങ്ങനെ; സാക്ഷ്യം നൽകുവാനായി ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും വെല്ലുവിളികൾ ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു ഇടയ ഹൃദയം നമുക്ക് നൽകുവാൻ ദൈവത്തോട് പ്രാർത്ഥിക്കാം. നമുക്ക് ഭരമേൽപ്പിക്കപ്പെട്ടവരിലേറ്റും നാം നമ്മുടെ അനുദിന ജീവിതത്തിൽ കണ്ടുമുട്ടുന്നവരിലേക്കും ദൈവവചനം എത്തിക്കുക എന്നത് നമ്മുടെ കർത്തവ്യം മാത്രമല്ല നമ്മുടെ കടമ കൂടിയാണ്.
ബുദ്ധിമുട്ടുകൾക്കിടയിലും ദൈവത്തിന് സാക്ഷ്യം നൽകാൻ ആഗ്രഹിക്കുന്ന ഒരു ഹൃദയം നൽകുവാനായി ദൈവത്തോട് പ്രാർത്ഥിക്കണമെന്നും, നമ്മുടെ അനുദിന ജീവിതത്തിൽ സാക്ഷ്യം നൽകുന്നത് നമ്മുടെ അവകാശം മാത്രമല്ല, കടമ കൂടിയാണെന്നും പാപ്പാ സന്ദേശത്തിൽ വ്യക്തമാക്കി. തന്റെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് ക്രൈസ്തവ സാക്ഷ്യം നൽകുന്നതിൽ നമുക്കുള്ള കടമയെ കുറിച്ച് പാപ്പ ഓർമ്മിപ്പിച്ചത്.