തിരുവനന്തപുരം ലത്തീൻ അതിരുപത സാമൂഹ്യ ശുശ്രൂഷാ സമതി നടപ്പാക്കുന്ന കാരുണ്യ പൂർവ്വം കുടുംബോദ്ധാരണ പദ്ധതിയുടെ ഗുണഭോക്തൃ സംഗമം ഏപ്രിൽ 30 ശനിയാഴ്ച തിരുവനന്തപുരത്ത് നടന്നു. ടി എസ് എസ് എസ്-ന്റെ സേവ് എ ഫാമിലി പ്ലാൻ മാതൃകയിൽ നിർദ്ധനരും നിരാലംഭരുമായ കുടുംബങ്ങളെ സ്വയം പര്യാപ്തയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാരുണ്യ പൂർവ്വം കുടും ബോദ്ധാരണ പദ്ധതി പ്രവർത്തിക്കുന്നത്. ടി എസ് എസ് എസ് സെന്റ് ആന്റണീസ് ഹാളൽ നടന്ന ഗുണഭോക്തൃ സംഗമം അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് ഡോ തോമസ് ജെ നെറ്റോ ഉദ്ഘാടനം ചെയ്തു.നിലവിൽ 171 കുടുംബങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായിരിക്കുന്നത്.ടി.എസ് എസ് എസ് ഡയറക്ടർ ഡോ സാബാസ് ഇഗ്നേഷ്യസ് , കോർഡിനേറ്റർ സിസ്റ്റർ.സ്വപ്ന, കാരുണ്യ പൂർവ്വം പദ്ധതി ആനിമേറ്റർ രമ്യ ജോസ്, എസ് എ എഫ് പി കോർഡിനേറ്റർ സിസ്റ്റർ പ്രശാന്തി, ടി എസ് എസ് എസ് ആനിമേറ്റർ പ്രീതി മാത്യൂസ്, എസ്. എ. എഫ്. പി. ആനിമേറ്റേഴ്സ്, നിഷാ, അഞ്ചു എന്നിവർ നേതൃത്വം നൽകി.