അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എൽ.പി, യു.പി സ്കൂളുകളിലെ പ്രധാന അദ്ധ്യാപകകർക്കായുള്ള പരിശീലന പരിപാടി അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ നടന്നു. ടി. എസ്. എസ്. എസ് ഹാളിൽ വച്ച് ഇന്ന് നടന്ന പരിശീലന പരിപാടിയിൽ കേരളത്തിലെ എയ്ഡഡ് സ്കൂളുകളിൽ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന ബാലിക മറിയം എയ്ഡഡ് പ്രൈമറി സ്കൂളിലെ പ്രധാന അധ്യാപികയായ ശ്രീമതി എലിസബത്ത് ലിസി എയ്ഡഡ്സ്കൂളുകളിലേക്ക് കുട്ടികളെ എങ്ങനെ ആകർഷിക്കാമെന്നും, സ്കൂളുകൾ അധിക തസ്തികയുള്ളതാക്കാമെന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.
അടുത്ത അധ്യായന വർഷത്തെ അക്കാദമിക പ്ലാനിംഗും അധ്യാപകർ തയ്യാറാക്കി. ആർ. സി സ്കൂൾസ് കോർപ്പറേറ്റ് മാനേജർ ഫാ. ഡയ്സന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രധാന അധ്യാപകരുടെ പരിശീലന പരിപാടിയിൽ അതിരൂപത അധ്യക്ഷൻ ഡോ. തോമസ് ജെ. നെറ്റോയും അഥിതിയായെത്തി.