തീരജനതയുടെ അവകാശ പോരാട്ടത്തിന്റെ രണ്ടാം ദിവസം സമരമുഖത്ത് വലിയതുറ ഫെറോന.രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേരയുടെ നേതൃത്വത്തിൽ ആരംഭിച്ച മാർച്ചോടെയാണ് ഇന്നത്തെ സമരത്തിന് തുടക്കമായത്.
കടൽ കവർന്നെടുത്ത വീടിന്റെ നൊമ്പരം പേറുന്ന വലിയതുറ ജനത സെക്രട്ടറിയേറ്റ് പടിക്കൽ അവകാശങ്ങൾക്കായി ശബ്ദമുയർത്തി.സെക്രട്ടറിയേറ്റിനു മുന്നിലെ സമര ധർണ്ണ വെട്ടുകാട് ഇടവക വികാരി ഫാ. ജോർജ് ഗോമസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.വലിയതുറയിലെ 10 ഇടവകകളിൽ നിന്നുമുള്ള കടലിന്റെ മക്കൾ ഇന്നത്തെ സമരപരിപാടിയിൽ സന്നിഹിതരായിരുന്നു.
വലിയതുറ ഇടവക വികാരി ഫാ. സാബാസ് ഇഗ്നേഷ്യസ്, അതിരൂപത അജപാലന ശുശ്രൂഷ സമിതി ഡയറക്ടർ ഫാ. മൈക്കിൾ തോമസ്, വലിയതുറ ഫെറോനയിലെ മറ്റ് ഇടവക വികാരിമാർ, അതിരൂപതയിലെ വൈദീക, അൽമായ പ്രതിനിധികൾ എന്നിവർ ഇന്ന് വലിയതുറ ജനങ്ങൾക്കൊപ്പം സമര പരിപാടിയിൽ പങ്കുചേർന്നു.