തൂത്തൂർ സെന്റ് ജൂഡ് കോളേജ് വസ്തു കയ്യേറ്റത്തിനെതിരെ പ്രതിഷേധിച്ച് വൈദീകരും വിദ്യാർഥികളും. കോളേജിന് സമീപത്തെ പതിമൂന്ന് ഏക്കർ ഇരുപത് സെന്റ് വസ്തുവിന്റെ ഉടമസ്ഥത അവകാശപ്പെട്ട് ചിലർ സമീപത്തെ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. രണ്ട് വർഷങ്ങൾക്ക് മുൻപ് നൽകിയ കേസിനെ തുടർന്ന് പരാതിക്കാരും കോളേജ് അധികൃതരും വസ്തുവിൽ പ്രവേശിക്കരുതെന്നും തുടരന്വേഷണങ്ങൾക്ക് ശേഷം വിധി പ്രസ്ഥാവിക്കുമെന്നും കോടതി ഉത്തരവിറക്കിയിരുന്നു. നിലവിൽ കേസ് കോടതിയുടെ പരിഗണനയിലാണ്.
ഉടമസ്ഥത അവകാശപ്പെടുന്ന പരാതിക്കാർ സ്ഥലത്ത് കോടതി വിധി വരും മുൻപ് മുള്ളുവേലി കെട്ടിയതിനെ തുടർന്ന് പോലീസിൽ പരാതിപ്പെട്ടെങ്കിലും കേസിൽ പോലീസ് വിമുഖത കാട്ടി. ഇതിനെതിരെ നടപടി സ്വീകരിക്കാത്തതിനാൽ കോളേജ് അധികൃതരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ച് മുൾ വേലി എടുത്ത് മാറ്റുകയും ചെയ്തു. ഇതിനെതിരെ വ്യാജ ഉടമസ്ഥത അവകാശപ്പെടുന്നവർ നൽകിയ പരാതിയെ പരിഗണിച്ച് 8 വൈദീകർക്കും കണ്ടാലറിയാവുന്ന മറ്റ് 60 പേരുടെയും മേൽ കള്ളക്കേസ് ചുമത്തി ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അറെസ്റ്റ് ചെയ്തയാളെ വിട്ടുതരണമെന്ന ആവശ്യമുന്നയിച്ചാണ് കോളേജ് വിദ്യാർഥികളുൾപ്പെടെ പഠനം മുടക്കി പോലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധിച്ചത്.