അതിരൂപതയിലെ മേനംകുളം സെന്റ് ജേക്കബ്സ് ട്രെയിനിംഗ് കോളേജിൽ ബി എഡ് ബിരുദധാരികൾക്കുള്ള ആദ്യ ബിരുദദാന ചടങ്ങ് ഇന്ന് അതിരൂപതാദ്യക്ഷൻ ഡോ. തോമസ് ജെ. നേറ്റോ നിർവഹിച്ചു. ബിരുദദാന ചടങ്ങിൽ 76 വിദ്യാർത്ഥികൾക്ക് ബിരുദം സമ്മാനിക്കുകയും കേരള സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി ബിരുദം നേടിയ നാല് അധ്യാപകരെയും അദ്ദേഹം ആദരിച്ചു.
ദേശീയ സെമിനാറിന്റെ നടപടിക്രമങ്ങളുടെ പുസ്തകത്തിന്റെ ആദ്യപ്രതി ഫാ.പൻക്രീഷ്യസിനു നൽകുകയും
പൂർവവിദ്യാർഥി കൂട്ടായ്മയുടെ ലോഗോയുടെ പ്രകാശനവും ആർച്ച് ബിഷപ്പ് നിർവ്വഹിച്ചു. കോളേജ് മാനേജർ
ഫാ. പൻക്രിഷ്യസ്, പ്രിൻസിപ്പൽ ഡോ.ജെ.അൽബാരിസ്, വൈസ് പ്രിൻസിപ്പൽ ഫാ. തദേയൂസ് ഫിലിപ്പ്, പ്രൊഫ. ഡോ. തെരേസ സൂസൻ, കോളേജ് മുൻ പ്രിൻസിപ്പൽ ശ്രീ.എം.പി. ശ്രീധരൻ എന്നിവരും സ്ഥാപനത്തിലെ മറ്റ് പ്രമുഖ വിദ്യാസമ്പന്നരും,അധ്യാപകരും,വിദ്യാർത്ഥികളും ബിരുദദാന ചടങ്ങിൽ പങ്കെടുത്തു.