സെക്രട്ടറിയേറ്റിനു മുന്നിലെ അവകാശ സമരം തുടർച്ചയായ മൂന്നാം ദിവസവും പുരോഗമിക്കുന്നു. സെക്രട്ടറിയേറ്റിനു മുന്നിൽ മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വല കെട്ടിയാണ് പുല്ലുവിള ഫെറോനയിലെ തീരജനത സമരം ചെയ്തത്.തങ്ങളുടെ തൊഴിലിനോടും തൊഴിലിടങ്ങളോടും സർക്കാർ കാണിക്കുന്ന അവഗണനക്കെതിരായാണ് വലകെട്ടി പുതിയ സമരമുറ ആവിഷ്കരിച്ചത്.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച മാർച്ച് കരുകുളം ഇടവക വികാരി ഫാ.ആഗസ്റ്റിൻ ജോൺ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറിയേറ്റിനു മുന്നിലെ ധർണ്ണ അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് ആർ. ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.കുറേ വ്യാപരികൾ തീരത്തെയും തീരജനതയേയും വിലക്കുവാങ്ങാൻ വന്നിരിക്കുകയാണെന്നും തീരദേശ ജനതയുടെ ആകുലതകൾ വർധിച്ചു വരികയാണെന്നും സമരപരിപാടിയിൽ അധ്യക്ഷ പ്രസംഗം നടത്തിയ കൊച്ചുതുറ ഇടവക വികാരി ഫാ. ആന്റണി സിൽവസ്റ്റർ പറഞ്ഞു. ശ്രീ. ഗ്ലവിയസ് പുതിയതുറ സംസാരിച്ചു.
സമരപരിപാടിയിൽ പുല്ലുവിള ഫെറോന ജനതക്കൊപ്പം പുല്ലുവിള ഫെറോനയിലെ ഇടവക വികാരിമാരായ ഫാ. ആന്റോ ജോറിസ്, ഫാ. അനീഷ് ഫെർണാണ്ടസ്, ഫാ ആഗസ്റ്റിൻ ജോൺ, ഫാ. പ്രദീപ് ജോസഫ്, ഫാ. സജു റോൾഡൻ, ഫാ. ആന്റണി എസ്. ബി , ഫാ. വിശാൽ വർഗീസ്, സഹവികാരിമാരായ ഫാ. ജോസ്മോൻ, ഫാ. ജോസ് വർഗീസ്, ഫാ പ്രമോദ് സേവിയർ, ഫാ. നിതേഷ് അതിരൂപതയിലെ വിവിധ ശുശ്രൂഷ ഡയറക്ടർമാർക്കൊപ്പം സന്യസ്ഥ, അൽമായ പ്രതിനിധികൾ പങ്കെടുത്തു.